കൊച്ചി: ഇതരസംസ്ഥാനങ്ങളിൽനിന്ന് പ്രതിദിനം കേരളത്തിലെ വിപണിയിൽ എത്തുന്നത് 1000 മുതൽ 1200 ടൺ വരെ മത്സ്യം. സംസ്ഥാനത്തിന് ആവശ്യമായ മത്സ്യത്തിെൻറ 40 ശതമാനവും കൊണ്ടുവരുന്നത് പുറത്തുനിന്നാണ്. ഇവക്ക് കൃത്രിമ ഗുണനിലവാരമുണ്ടാക്കാൻ ചേർക്കുന്നതാകെട്ട മാരക രാസപദാർഥങ്ങളും. വരവ് മത്സ്യത്തിൽ നല്ലൊരു ഭാഗവും വിഷത്തിൽ മുങ്ങിയാണ് വിപണിയിൽ എത്തുന്നത്.
ശരാശരി 2000 മുതൽ 2500 ടൺ വരെ മത്സ്യമാണ് ഒരു ദിവസം മലയാളികൾ ഉപയോഗിക്കുന്നത്. ഇതിെൻറ 60 ശതമാനം മാത്രമേ കേരളത്തിൽ പരമ്പരാഗത മത്സ്യബന്ധനത്തിലൂടെയും കൃഷിയിലൂടെയും ലഭിക്കുന്നുള്ളൂ. ബാക്കി കർണാടക, തമിഴ്നാട്, ഗോവ, ആന്ധ്ര, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്നു. മത്സ്യം ഉൽപാദനം കുറയുന്ന മാസങ്ങളിൽ ഇത് 60 ശതമാനം വരെയെത്തും.
കേരളത്തിൽ ഉൽപാദനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ 2035 ഓടെ 50 ശതമാനം മത്സ്യവും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരേണ്ട അവസ്ഥയാകുമെന്നാണ് കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രം (സി.എം.എഫ്.ആർ.െഎ) നടത്തിയ പഠനത്തിലെ കണ്ടെത്തൽ.
കേരളത്തിലെ 20 പ്രധാന മൊത്ത മത്സ്യവ്യാപാര കേന്ദ്രങ്ങളിൽ പ്രതിദിനം 1000-1200 ടൺ മത്സ്യം വിൽക്കുന്നു. ഇതിൽ ശരാശരി 650 മുതൽ 700 ടൺ വരെ പുറംസംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്. ഒാരോ ദിവസവും പുറത്തുനിന്നുവരുന്ന മത്സ്യത്തിൽ 22 ശതമാനവും (ശരാശരി 153 ടൺ) കർണാടകത്തിൽനിന്നും. അതുകഴിഞ്ഞാൽ തമിഴ്നാട്, ആന്ധ്ര.
പ്രധാനമായി 23 തരം മത്സ്യങ്ങൾ പുറം സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നു. ഇതിൽ 37.4 ശതമാനവും മത്തി തന്നെ. കേരളത്തിൽ ഉൽപാദനം കുറയുന്നതിനാലാണ് ഇതര സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടിവരുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ സി.എം.എഫ്.ആർ.െഎ സാമൂഹിക, സാമ്പത്തിക അവലോകന വിഭാഗം പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. ശ്യാം എസ്. സലീം പറഞ്ഞു.
നദികളിൽ അണക്കെട്ടുകൾ വർധിച്ചതോടെ ശുദ്ധജലം കടലിൽ എത്താത്തതിനാൽ ആവാസ വ്യവസ്ഥ തകർന്നതാണ് മത്സ്യം ഉൽപാദനം കുറയാൻ പ്രധാന കാരണം. െഎസ് ഇട്ടാൽ എട്ട് മുതൽ 12 മണിക്കൂർ വരെ മീൻ കേടുകൂടാതെ സൂക്ഷിക്കാം.
എന്നാൽ, പലവിധ കാരണങ്ങളാൽ കേരളത്തിലെത്തിക്കാൻ ഇതിനേക്കാൾ കൂടുതൽ സമയമെടുക്കുമെന്നതിനാൽ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന അമോണിയ, ഫോർമലിൻ, സോഡിയം ബെൻസോയേറ്റ് തുടങ്ങിയ മാരക രാസപദാർഥങ്ങൾ പ്രയോഗിക്കുകയാണെന്നും ഇത് കണ്ടെത്താൻ ഫലപ്രദമായ സംവിധാനം വേണമെന്നും കേരള മത്സ്യ, സമുദ്രപഠന സർവകലാശാല (കുഫോസ്) ഗവേഷണ വിഭാഗം ഡയറക്ടർ ഡോ. ടി.വി. ശങ്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.