തിരുവനന്തപുരം: കോവിഡ് സംസ്ഥാനത്തുണ്ടാക്കിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടണമെന്നാവശ്യവുമായി കേരളം. ഇത് സംബന്ധിച്ച് സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് കത്ത് അയച്ചു. രണ്ട് പ്രളയവും തുടർന്ന് കോവിഡ് ഒന്നാം തരംഗവും രണ്ടാം തരംഗവും സംസ്ഥാനത്തിന്‍റെ സാമ്പത്തിക ഭദ്രതക്കേൽപ്പിച്ച ആഘാതം വലുതാണ്.
കേരളത്തിന്‍റെ സാമ്പത്തിക സാമൂഹികമേഖലകൾ അതിജീവിക്കാൻ കനത്ത വെല്ലുവിളികൾ നേരിടുകയാണ്.കൃഷി, ടൂറിസം,വ്യവസായം തുടങ്ങി കേരളത്തിന്‍റെ സാമ്പത്തികമേഖലക്ക് കരുത്ത് പകർന്ന മിക്കവയും തകർച്ചയുടെ വക്കിലാണ്.
വായ്പയെടുത്ത പലർക്കും നിത്യചെലവിനുള്ള വരുമാനം പോലുമില്ല. ഈ സാഹചര്യത്തിലാണ് മൊറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടണമെന്നും പലിശയിലും പിഴപലിശയിലും ഇളവ് നൽകണമെന്നാവശ്യവും കത്തിൽ ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.