തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.എൽ.എമാരെ രംഗത്തിറക്കുന്ന പാ ർട്ടികളുടെ പതിവ് രീതികൾക്ക് തിരിച്ചടി കൂടിയായി ഉപതെരഞ്ഞെടുപ്പ് ഫലം. എട്ട് സി റ്റിങ് എം.എൽ.എമാരാണ് ലോക്സഭയിലേക്ക് മത്സരിച്ചത്. ഇതിൽ നാലുപേർ വിജയിച്ചു; നാ ലുപേർ തോറ്റു. ലോക്സഭയിലേക്ക് വിജയിച്ച മൂന്ന് എം.എൽ.എമാരുടെ നിയമസഭ മണ്ഡലങ്ങ ളിൽ ഇപ്പോൾ അവരുടെ പാർട്ടിയും തോറ്റു. എറണാകുളത്ത് വിജയിെച്ചങ്കിലും മികെവാന്നും അവകാശപ്പെടാനില്ലാത്ത കഷ്ടിച്ചുള്ള കടന്നുകൂടലും.
ലോക്സഭയിലേക്കുള്ള മത്സ രത്തിൽ കോൺഗ്രസിലെ കെ. മുരളീധരൻ (വട്ടിയൂർക്കാവ്), അടൂർ പ്രകാശ് (കോന്നി), ഹൈബി ഇൗഡൻ (എറണാകുളം) എന്നിവരും സി.പി.എമ്മിലെ എ.എം. ആരിഫുമാണ് (അരൂർ) വിജയം കണ്ടത്. ഇടതിലെ ചിറ്റയം ഗോപകുമാർ (മാവേലിക്കര), വീണാ ജോർജ് (പത്തനംതിട്ട), പി.വി. അൻവർ (പൊന്നാനി), എ. പ്രദീപ്കുമാർ (കോഴിക്കോട്) എന്നിവർക്ക് വിജയിക്കാനായില്ല.
വടകര എം.പിയായ കെ. മുരളീധരൻ ഉപേക്ഷിച്ചുപോയ വട്ടിയൂർക്കാവിലും ആറ്റിങ്ങൽ എം.പിയായ അടൂർ പ്രകാശ് ഉപേക്ഷിച്ചുപോയ കോന്നിയിലും ദയനീയപരാജയമാണ് കോൺഗ്രസ് സ്ഥാനാർഥികൾ ഏറ്റുവാങ്ങിയത്. ഇടതുതരംഗം തന്നെയുണ്ടായ 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് 20,000 ലേറെ വോട്ടിെൻറയും കെ. മുരളീധരൻ 7600 ലേറെ വോട്ടിെൻറയും ഭൂരിപക്ഷം നേടിയാണ് വിജയിച്ചതും.
ഹൈബി ഇൗഡൻ ഉപേക്ഷിച്ച എറണാകുളത്ത് കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചുവെന്നേയുള്ളൂ. വെറും 3750 വോട്ടിെൻറ ഭൂരിപക്ഷം. ലോക്സഭയിൽ 31,178 വോട്ടിെൻറയും നിയമസഭയിലേക്ക് 21,948 വോട്ടിെൻറയും ഭൂരിപക്ഷം ഹൈബിക്ക് സമ്മാനിച്ച മണ്ഡലമാണിത്.
ഇടതുമുന്നണിയിലെ എ.എം. ആരിഫ് ഉപേക്ഷിച്ചുപോയ അരൂർ അവരുടെ കോട്ട കൂടിയായിട്ടും ഇടതുമുന്നണി ഒരിക്കലും ഒാർക്കാൻ ഇഷ്ടപ്പെടാത്ത തോൽവി ഏറ്റുവാങ്ങി. 38,519 വോട്ടിെൻറ ഭൂരിപക്ഷമായിരുന്നു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആരിഫിന് കിട്ടിയത്. ലോക്സഭയിൽ ആരിഫ് 648 വോട്ടിന് പിന്നിലായി. അത് ഗൗരവമായി സി.പി.എം കണ്ടതുമില്ല. ഇക്കുറി 38,519 െൻറ ഭൂരിപക്ഷത്തിൽനിന്ന് 2079 വോട്ടിെൻറ തോൽവി.
സ്ഥാനാർഥികളുടെ ക്ഷാമം കൊണ്ടല്ല സിറ്റിങ് എം.എൽ.എമാരെ പാർലമെൻറിലേക്ക് പാർട്ടികൾ പരീക്ഷിച്ചത്. എങ്ങനെയും വിജയിക്കുക എന്ന ഒറ്റ അജണ്ട െവച്ചാണ് ജനകീയരായ എം.എൽ.എമാരെ മത്സരത്തിനിറക്കിയത്. മിക്കവരും ഒട്ടും താൽപര്യമില്ലാതെ പാർട്ടികളുടെ തീരുമാനങ്ങൾക്ക് വഴങ്ങുകയായിരുന്നു. ഒന്നരവർഷത്തിലേറെ കാലാവധി നിലനിൽക്കെ ഉപതെരഞ്ഞെടുപ്പിലേക്ക് മണ്ഡലത്തെ തള്ളിവിട്ടതിനോട് ജനം എതിരായി പ്രതികരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.