തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലും കഴിഞ്ഞ നിയമസഭ, ലോക ്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിങ് ശതമാനത്തിൽ കാര്യമായ കുറവ് ഉണ്ടായെ ങ്കിലും യു.ഡി.എഫ് കേന്ദ്രങ്ങൾ പൂർണ ആത്മവിശ്വാസത്തിൽ.
ഭൂരിപക്ഷത്തിൽ കുറവുണ്ടാ യാൽ പോലും നാല് സിറ്റിങ് സീറ്റുകൾ നിലനിർത്തും. കൂടാതെ ഇടതുപക്ഷത്തിെൻറ സിറ ്റിങ് സീറ്റ് പിടിച്ചെടുക്കാനും കഴിയുെമന്ന വിശ്വാസമാണ് യു.ഡി.എഫ് പ്രകടിപ്പിക്കു ന്നത്.
കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ എൻ.എസ്.എസ് പിന്തുണ ഗുണകരമായെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. കോന്നിയിൽ സ്ഥാനാർഥിയെ ചൊല്ലി ആദ്യഘട്ടത്തിലുണ്ടായ അ സ്വാരസ്യം, പ്രചാരണത്തിൽ അടൂർ പ്രകാശ് സജീവമായതോടെ പരിഹരിക്കപ്പെട്ടു. ഒാർത്തഡോ ക്സ് വിഭാഗത്തിെൻറ വോട്ട് ബി.ജെ.പി സ്ഥാനാർഥിക്ക് ലഭിക്കുമെന്നത് പ്രചാരണ ത്തിൽ മാത്രം ഒതുങ്ങും.
വട്ടിയൂർക്കാവിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ബി.ജെ. പിയിലേക്ക് പോയ നായർ വോട്ടുകളിൽ നല്ലപങ്കും തിരിച്ചുപിടിക്കാൻ എൻ.എസ്.എസ് നിലപാ ടിലൂടെ സാധിച്ചത് വിജയം അനായാസമാക്കും.
ഷാനിമോൾ ഉസ്മാൻ കാഴ്ചവെച്ച ശക്തമായ മ ത്സരവും ലോക്സഭ തെരഞ്ഞെടുപ്പിൽ നിസ്സാര വോട്ടുകൾക്ക് പരാജയപ്പെട്ടതിലുള്ള സഹ താപവും അരൂർ സീറ്റ് പിടിച്ചെടുക്കാൻ സഹായകമാകും. എറണാകുളത്ത് വോട്ടിങ് ശതമാനത്തിലുണ്ടായ കുറവ് ആശങ്ക ഉണ്ടാക്കുന്നതാണെങ്കിലും മുന്നണിയുടെ ഉറച്ച സീറ്റായതിനാൽ ഭയപ്പെടാനില്ല. മറുചേരികളെ അപേക്ഷിച്ച് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിക്കുള്ള ബന്ധവും ഗുണകരമാണ്.
യു.ഡി.എഫിൽ ഘടകകക്ഷി മത്സരിക്കുന്ന ഏക സീറ്റാണ് മഞ്ചേശ്വരം. ഇവിടെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിക്കാനാകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ.
ഭൂരിപക്ഷവോട്ടുകൾ എൽ.ഡി.എഫിനും എൻ.ഡി.എക്കുമായി വിഭജിക്കെപ്പടുേമ്പാൾ ന്യൂനപക്ഷവോട്ടുകളിൽ നല്ലപങ്കും യു.ഡി.എഫിൽ കേന്ദ്രീകരിച്ചെന്നാണ് വിലയിരുത്തൽ.
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ശുഭപ്രതീക്ഷയിൽ എൽ.ഡി.എഫ്.
തിരുവനന്തപുരം: സാമുദായിക നേതൃത്വത്തിെൻറ പ്രത്യക്ഷ ഇടപെടലും അഴിമതി ആക്ഷേപവും നിറഞ്ഞുനിന്ന പ്രചാരണത്തിനുശേഷം നടന്ന വോെട്ടടുപ്പിനൊടുവിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ശുഭപ്രതീക്ഷയിൽ എൽ.ഡി.എഫ്.
വോെട്ടടുപ്പ് മഴയിൽ കുതിർന്നതും വോട്ട് ശതമാനത്തിൽ ഉണ്ടായ മാറ്റി മറിച്ചിലും വോട്ടർമാരുടെ രാഷ്ട്രീയത്തെ സ്വാധീനിക്കില്ലെന്ന കണക്കുകൂട്ടലിലാണ് സി.പി.എം. പ്രചാരണത്തിലും ബൂത്തുതല സംഘടനാ പ്രവർത്തനത്തിലും ഗൃഹസന്ദർശനത്തിലും കുടുംബ യോഗങ്ങളിലും പുലർത്തിയ മികവ് എൽ.ഡി.എഫിന് ഗുണം ചെയ്യുമെന്ന ഉറച്ചവിശ്വാസത്തിലാണ് ഇടതുപക്ഷ നേതൃത്വം.
സർക്കാറിെൻറ ഭരണനേട്ടം, അഴിമതി വിരുദ്ധ നിലപാട്, വർഗീയതക്കെതിരായ വിട്ടുവീഴ്ചയില്ലായ്മ, സമുദായ ധ്രുവീകരണത്തിന് എതിരായ നിലപാട്, കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധ നിലപാട് എന്നീ വിഷയങ്ങൾക്കുള്ള വോട്ട് എൽ.ഡി.എഫിന് ലഭിക്കുമെന്നുതന്നെയാണ് നേതൃത്വത്തിെൻറ ഉറച്ച വിശ്വാസം.
പാലാ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ലഭിച്ച വിജയത്തിെൻറ തുടർച്ചക്ക് വലിയ ഇടർച്ചയുണ്ടാവില്ലെന്നാണ് നേതാക്കൾ പറയുന്നത്. വട്ടിയൂർക്കാവിൽ യു.ഡി.എഫിനെ മുന്നിൽനിന്ന് നയിക്കുന്നതരത്തിൽ ഇറങ്ങിക്കളിച്ച എൻ.എസ്.എസിെൻറ സാമുദായിക ധ്രുവീകരണ നിലപാട് ഉയർത്തിയ പ്രതിബന്ധത്തെ മറികടന്ന് അട്ടിമറി വിജയം ഉണ്ടാവുമെന്ന വിശ്വാസവും സി.പി.എമ്മിനുണ്ട്.
സ്ഥാനാർഥിത്വത്തിലെ മുൻതൂക്കം സാമുദായികശക്തികൾ ഉയർത്തിയ പ്രതിബന്ധത്തെ മറികടക്കാൻ സഹായിച്ചെന്നും നേതൃത്വം പറയുന്നു. തങ്ങൾക്ക് മുൻതൂക്കം ഇല്ലാതെപോയ എറണാകുളത്ത് വോെട്ടടുപ്പ് ദിവസം പെയ്ത കനത്ത മഴയും വെള്ളക്കെട്ടും അപ്രതീക്ഷിത ഗുണം ചെയ്തെന്നാണ് പ്രതീക്ഷ. ലോക്സഭാ തെരഞ്ഞെടുപ്പിൽ അരൂരിൽ പിന്നാക്കം പോയത് ഇത്തവണ മറികടക്കുമെന്നും കണക്കുകൂട്ടുന്നു. യു.ഡി.എഫ് സ്ഥാനാർഥി കടുത്ത മത്സരം കാഴ്ചവെച്ചെങ്കിലും സംഘടനാ മികവിൽ അത് മറികടക്കുമെന്നാണ് നേതാക്കൾ ആവർത്തിക്കുന്നത്.
ബി.ഡി.ജെ.എസ് സ്വീകരിച്ച ‘സമദൂര’ നിലപാടും ഗുണം ചെയ്യും. കോന്നിയിൽ യു.ഡി.എഫും ബി.ജെ.പിയും പാർലമെൻറ് തെരഞ്ഞെടുപ്പിൽ പയറ്റിയ വിശ്വാസരാഷ്ട്രീയം തള്ളി എൽ.ഡി.എഫും സി.പി.എമ്മും ഉയർത്തുന്ന രാഷ്ട്രീയത്തെ വോട്ടർമാർ പുൽകുമെന്നും കണക്കുകൂട്ടുന്നു. മഞ്ചേശ്വരത്ത് ഇത്തവണ കടുത്ത വെല്ലുവിളി ഇരുമുന്നണികൾക്കും ഉയർത്താൻ കഴിഞ്ഞ എൽ.ഡി.എഫിന് അതിെൻറ നേട്ടം ഫലപ്രഖ്യാപനത്തിൽ പ്രതിഫലിപ്പിക്കാൻ കഴിയുമെന്നും പ്രതീക്ഷയുണ്ട്.
യു.ഡി.എഫിന് മൂന്നും എൽ.ഡി.എഫിന് രണ്ടും സീറ്റെന്ന് എക്സിറ്റ്പോൾ പ്രവചനം
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മൂന്നിലും എൽ.ഡി.എഫ് രണ്ടിലും വിജയം നേടുമെന്ന് എക്സിറ്റ് പോൾ ഫലം. നിലവിൽ ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റ് അരൂർ മാത്രമാണ്. ബാക്കി നാലും യു.ഡി.എഫിേൻറതാണ്. മനോരമ ന്യൂസ്-കാർവി എക്സിറ്റ് പോളിൽ മഞ്ചേശ്വരം, എറണാകുളം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ യു.ഡി.എഫും കോന്നിയിലും അരൂരും ഇടതുമുന്നണിയും വിജയിക്കുമെന്ന് പ്രവചിക്കുന്നു. അരൂരിലും വട്ടിയൂർക്കാവിലും ഒരു ശതമാനം മാത്രം വോട്ട് വ്യത്യാസത്തിൽ ഫോേട്ടാ ഫിനിഷാണ് പ്രവചിക്കുന്നത്.
മാതൃഭൂമി ന്യൂസ്-ജിയോവൈഡ് ഇന്ത്യയുടെ എക്സിറ്റ് പോളിൽ യു.ഡി.എഫ് മഞ്ചേശ്വരം, എറണാകുളം, കോന്നി എന്നിവിടങ്ങളിലും എൽ.ഡി.എഫ് അരൂർ, വട്ടിയൂർക്കാവ് എന്നിവിടങ്ങളിലും വിജയിക്കുമെന്ന് പ്രവചിച്ചു. ബി.ജെ.പിക്ക് വോട്ട് കുറയുമെന്ന് രണ്ട് സർവേകളും പ്രവചിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.