തിരുവനന്തപുരം: പ്രളയപുനർനിർമാണത്തിന് ജി.എസ്.ടിക്കുമേൽ ഒരു ശതമാനം സെസ് ഏർ പ്പെടുത്തുന്നതുവഴി രണ്ടുവർഷം കൊണ്ട് 1500-1800 കോടി രൂപ സംസ്ഥാനത്തിന് സമാഹരിക്കാനാ കുമെന്ന് വിലയിരുത്തൽ. ഉപഭോക്തൃ സംസ്ഥാനമെന്നനിലയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വാങ്ങൽശേഷിയാണ് സെസ് വരുമാനത്തിന് അനുഗ്രഹമാകുക. എല്ലാ സ്ലാബിലും സെസ് ബാധകമാണോ എന്ന കാര്യവും വ്യക്തമല്ല. മന്ത്രിതല ഉപസമിതിയുടെ ശിപാർശ ജി.എസ്.ടി കൗൺസി ൽ അംഗീകരിച്ചശേഷമാകും ഇക്കാര്യത്തിൽ സംസ്ഥാനം തീരുമാനമെടുക്കുക.
ഏതെല്ലാം ഉൽപന്നങ്ങൾക്ക് സെസ് ഏർപ്പെടുത്താമെന്നത് സംബന്ധിച്ച് സർക്കാറിന് അധികാരം നൽകും വിധമാണ് ഉപസമിതിയുടെ ശിപാർശ. അതേസമയം സെസിെൻറ മറവിൽ വിപണിയിൽ വിലവർധനവുണ്ടാക്കുമെന്ന ആശങ്കയുണ്ട്. ഇത് തടയാൻ കർശന നടപടിയെടുക്കണമെന്നും മോണിറ്ററിങ് സെൽ ആരംഭിക്കണമെന്നും ആവശ്യമുണ്ട്.
നിലവിൽ പ്രതിവർഷം 8000-9000 കോടിയാണ് എസ്.ജി.എസ്.ടിയായി സംസ്ഥാനം പ്രതീക്ഷിക്കുന്നത്. ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രാഥമിക വിലയിരുത്തൽമാത്രമാണ് സെസ് വരുമാനത്തിലുമുള്ളത്. ജി.എസ്.ടി കൗൺസിൽ അന്തിമതീരുമാനം കൈക്കൊണ്ടശേഷം തുടർനടപടി സ്വീകരിക്കുമെന്നതാണ് ധനവകുപ്പിെൻറ തീരുമാനം. ഇത് സംബന്ധിച്ച് വിശദപഠനം നടത്തും.
ഉയർന്ന സെസിനുള്ള അനുമതിയാണ് കേരളം പ്രതീക്ഷിച്ചിരുന്നത്. സെസ് ഏർപ്പെടുത്താതെ പകരം നികുതി വർധിപ്പിച്ചാൽ കേരളത്തിന് കേന്ദ്രം നൽകുന്ന ജി.എസ്.ടി നഷ്ടപരിഹാരം അതിനനുസരിച്ച് കുറയുമായിരുന്നു. അതിനാലാണ് സെസ് ഏർപ്പെടുത്താൻ കേരളം അനുമതി തേടിയത്. ഇൗ മാസം 10ന് ചേരുന്ന ജി.എസ്.ടി കൗൺസിൽ യോഗം മന്ത്രിതല ഉപസമിതി സമർപ്പിച്ച ശിപാർശയിൽ അന്തിമ തീരുമാനം കൈക്കൊള്ളും. പ്രളയപുനർനിർമാണത്തിന് സെസ് ഏർപ്പെടുത്താനുള്ള അനുമതിയാവശ്യം നാല് മാസം മുമ്പാണ് കേരളം ജി.എസ്.ടി കൗൺസിലിന് മുന്നിൽവെച്ചത്.
അതേസമയം സെസ് ഏർപ്പെടുത്തുന്നതിന് പിന്നാലെ വിലക്കയറ്റഭീതിയും ശക്തമായിട്ടുണ്ട്. നിലവിലെ തീവിലയ്ക്ക് പിന്നാലെ സെസ് കൂടി ചേരുേമ്പാൾ കനത്തഭാരമായിരിക്കും സാധാരണക്കാരനുണ്ടാവുക. നിയമാനുസൃതം കൃത്യമായി നിഷ്കർഷിച്ച ജി.എസ്.ടിയുടെ പേരിൽപോലും അധികവില വാങ്ങിയ അനുഭവമുള്ള സാഹചര്യത്തിൽ വിശേഷിച്ചും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.