തിരുവനന്തപുരം: പ്രളയവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചക്കിടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി. മുഖ്യമന്ത്രി മറുപടി പറയുന്നതിനിടെയാണ് ഇറങ്ങിപ്പോക്ക്. മന്ത്രിമാർ പറഞ്ഞ കണക്കുകളിൽ വൈരുധ്യമുണ്ടെന്ന് ആരോപിച്ചാണ് പ്രതിപക്ഷ പ്രതിഷേധം. പ്രളയ ദുരിതാശ്വാസം വൈകുന്നുവെന്ന് ആരോപിച്ച് വി.ഡി. സതീശൻ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിലായിരുന്നു ചർച്ച.
മുഖ്യമന്ത്രി തൃപ്തികരമായ മറുപടി നൽകിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും കണക്കെടുപ്പ് പോലും പൂർത്തിയായിട്ടില്ല. കണക്കെടുത്തുകൊണ്ടിരിക്കുന്നു, സഹായത്തെ കുറിച്ച് ആലോചിക്കുന്നു എന്നെല്ലാമുള്ള പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണ് മുഖ്യമന്ത്രി നൽകുന്നത്.
പതിനായിരം രൂപ കുറച്ചു പേർക്ക് നൽകിയതല്ലാതെ മറ്റൊരു ധനസഹായവും ലഭിച്ചിട്ടില്ല. വ്യാപാരികൾക്കും വ്യവസായികൾക്കുമുണ്ടായ നഷ്ടത്തിെൻറയും ജീവനോപാധികൾ നഷ്ടപ്പെട്ടതിെൻറയും കണക്ക് ഇതുവരെ എടുത്തിട്ടില്ല. റവന്യൂ വകുപ്പ് ഇതുവരെ കണക്കെടുപ്പ് പൂർത്തീകരിച്ചിട്ടില്ലെന്നാണ് റവന്യൂ മന്ത്രി സഭയിൽ നൽകിയ മറുപടി. ഇനിയെന്ന് കണക്കെടുപ്പ് പൂർത്തിയാക്കി ധനസഹായം നൽകുമെന്ന് അദ്ദേഹം ചോദിച്ചു. പ്രതിപക്ഷം സഹകരിക്കാൻ തയാറാണെന്നും സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സർക്കാർ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.