കവളപ്പാറ: ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പോത്തുകല്‍ പഞ്ചായത്തിലെ കവളപ്പാറ മുത്തപ്പന്‍കുന് ന്, തുടിമുട്ടി പോലുള്ള പ്രദേശങ്ങള്‍ വാസയോഗ്യമല്ലെന്ന് നാഷനല്‍ സെന്‍റര്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസ് മേധാവ ി ഡോ. വി. നന്ദകുമാര്‍. ദുരന്ത സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മലയിടിച്ചിലും , അമിതമായി വെള്ളം ഇറങ്ങി മലകളില്‍ പൊട്ടലുണ്ടാകുന്നതും ഉരുള്‍പൊട്ടല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. അതിശക്തമായ മഴയുണ്ടായാല്‍ മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത വളരെ കൂടുതലാണ്. മുത്തപ്പന്‍കുന്നിന്‍െറ മറുഭാഗത്ത് വിള്ളലുണ്ടായിട്ടുളളത് ഗൗരവത്തിലെടുക്കേണ്ടതുണ്ടെന്നും വിശദമായ പഠനങ്ങള്‍ നടത്താന്‍ വിദഗ്ധ സംഘം അടുത്ത ദിവസമത്തെുമെന്നും അദ്ദേഹം പറഞ്ഞു.
നാടുകാണി ചുരം മണ്ണിടിച്ചിൽ തീവ്രമേഖലയിൽ
നിലമ്പൂർ: നാടുകാണി ചുരം രാജ‍്യത്തെ മണ്ണിടിച്ചിൽ തീവ്രമേഖലയിൽ ഉൾപ്പെട്ട പ്രദേശമെന്ന് ജിയളോജിക്കൽ സർവേ ഓഫ് ഇന്ത‍്യ കേരള യൂനിറ്റ് മുൻ സീനിയർ ജിയോളജിസ്റ്റ് സി. മുരളീധരൻ. 2007ൽ നാടുകാണി ചുരത്തിലുണ്ടായ ഭൂമി നിരങ്ങിനീങ്ങൽ പ്രതിഭാസത്തെ തുടർന്ന് ജി.എസ്.ഐ സമഗ്ര പഠനം നടത്തിയിരുന്നു. തുടർച്ചയായി മഴ പെയ്താൽ ചുരത്തിൽ ഉരുൾപൊട്ടലുണ്ടാവുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. എട്ട് മുതൽ 10 മീറ്റർ ആഴത്തിൽ ചുരത്തിൽ മേൽമണ്ണുണ്ട്. ഇത് നീക്കിവേണം പാത നിർമിക്കാൻ. ഇല്ലെങ്കിൽ ഭൂമി നിരങ്ങി റോഡിൽ വിള്ളൽ രൂപപ്പെടും. റോഡിെൻറ പലഭാഗങ്ങളിലും പാലം ആവശ‍്യമാണ്. എളുപ്പത്തിൽ ഇടിച്ചിൽ ഉണ്ടാവുന്ന മണ്ണാണ് ഇവിടെ. മഴവെള്ളത്തിെൻറ ഒഴുക്ക് സുഗമമാക്കണം. വെള്ളം ഭൂമിയിലേക്ക് അതിവേഗതയിൽ ഊർന്നിറങ്ങാൻ ഇടവരുത്തരുത്. വലിയ പൈപ്പ് വഴിയോ അഴുക്കുചാൽ വഴിയോ ചോലകളിലേക്ക് തിരിച്ചുവിടണം.
തുടർച്ചയായി ഉരുൾപൊട്ടലുണ്ടാകുന്ന സാഹചര‍്യത്തിൽ കേന്ദ്രസർക്കാറിെൻറ ഉപഗ്രഹ നിയന്ത്രിത നിരീക്ഷണ സംവിധാനം ചുരത്തിൽ സ്ഥാപിക്കണം. മലയിടിച്ചിൽ നിരീക്ഷണത്തിെൻറ ഭാഗമായി ചുരത്തിൽ പ്രത‍്യേക മാപിനികളും വേണം. മാപിനികൾ സാറ്റലൈറ്റ് മുഖേന ബന്ധിപ്പിച്ചാണ് മലയിടിച്ചിൽ സാധ‍്യത വിശകലന വിധേയമാക്കുക. സാറ്റലൈറ്റിൽനിന്ന് അപകട സാധ‍്യത വിവരം റഡാറിലേക്കും തുടർന്ന് ജനങ്ങളിലേക്കും എത്തുന്ന വിധമാണ് മുന്നറിയിപ്പ് സംവിധാനം ഉണ്ടാവുക. ഇതുവഴി താഴ്വാരത്തെ കുടുംബങ്ങൾക്ക് മലയിടിച്ചിൽ വിവരം മുൻകൂട്ടി നൽകാനാവുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.