തിരുവനന്തപുരം: പ്രളയം കടുത്തനാശം വിതച്ച ആറ് ജില്ലകള്‍ക്ക് വേണ്ടി പ്രത്യേക ജീവനോപാധി പാക്കേജുകള്‍ വികസിപ്പിക്കും. ഇതിന് വായ്പ പദ്ധതികള്‍ രൂപവത്കരിക്കും. ജീവനോപാധികളുടെയും തൊഴിലവസരത്തിെൻറയും ഉദ്യമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും സഹായ സ്രോതസ്സുകള്‍ തേടുന്നതിനും പാക്കേജ് ശ്രദ്ധ കേന്ദ്രീകരിക്കും. ഗ്രാൻറുകൾ, ആനുകൂല്യങ്ങളുള്ള വായ്പ, കടത്തിെൻറ മോറട്ടോറിയം എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു. വകുപ്പ് ഉദ്യോഗസ്ഥര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, ജില്ല പ്രതിനിധികള്‍ എന്നിവരുമായി വ്യാപകമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ജില്ല തലത്തില്‍ പദ്ധതി തയാറാക്കുക. തലസ്ഥാനത്ത് ആരംഭിച്ച ജീവനോപാധി വികസന സമ്മേളനത്തിൽ ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രനാണ് പദ്ധതി അവതരിപ്പിച്ചത്. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമായ വിവിധതരം തൊഴിലുകള്‍ ഉള്‍ക്കൊള്ളുന്ന ജീവനോപാധികളാണ് പരിശോധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രളയത്തില്‍ നഷ്ടമായ ജീവനോപാധികള്‍ പുനര്‍നിര്‍മിക്കാന്‍ 4000 ഒാളം കോടി രൂപ വേണ്ടിവരുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമാനതകളില്ലാത്ത ദുരിതമനുഭവിച്ചവര്‍ക്ക് ജീവനോപാധി വികസനത്തിന് സുസ്ഥിരമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ നടപടി സ്വീകരിച്ചുവരികയാണ്. കൂടുതൽ മെച്ചപ്പെട്ട സംസ്ഥാനമായാണ് പുനര്‍നിര്‍മിക്കേണ്ടത്. വിവിധ മേഖലകളില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. നാണ്യവിളകള്‍ക്കുണ്ടായ നാശനഷ്ടത്തിെൻറ ആഘാതം ദീര്‍ഘകാലം കര്‍ഷകര്‍ അനുഭവിക്കേണ്ടിവരും.
വീടിെൻറ വരുമാനമാര്‍ഗമായിരുന്ന കന്നുകാലികളും കോഴികളും നശിച്ചുപോയതും കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. ചെറുകിട കച്ചവടക്കാര്‍, കൈത്തറിത്തൊഴിലാളികള്‍ എന്നിവരെല്ലാം പ്രതിസന്ധി നേരിടുന്നു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഉപജീവനമാര്‍ഗം നഷ്ടമായവര്‍ക്ക് എങ്ങനെ ലഭ്യമാക്കാമെന്ന് ചര്‍ച്ചചെയ്യണം. ദുരന്തങ്ങളെ വിജയകരമായി അഭിമുഖീകരിച്ച മാതൃകകള്‍ കേരളത്തിലും പ്രാവർത്തികമാക്കണം. ആധുനിക വിവരസാങ്കേതിക വിദ്യകളും സഹകരണമേഖലയുടെ സാധ്യതകളും ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും മാര്‍ക്കറ്റിങ്ങും ചർച്ചചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ടോം ജോസ്, യു.എന്‍ വികസനപദ്ധതി കണ്ട്രി ഡയറക്ടര്‍ ഫ്രാന്സീന് പികപ്, ഡോ. ആര്. രാംകുമാര്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.