ന്യൂഡൽഹി: പ്രളയാനന്തര പുനർനിർമാണത്തിന് കേരളത്തിന് 25 കോടി ഡോളർ (ഏകദേശം 1,724 കോട ി രൂപ) ലോകബാങ്ക് വായ്പ. കേന്ദ്ര, സംസ്ഥാന സർക്കാറുകളും ലോകബാങ്ക് പ്രതിനിധിയും ഇത ിനായി ഡൽഹിയിൽ കരാർ ഒപ്പുവെച്ചു. ശരാശരി 30 വർഷം കൊണ്ട് തിരിച്ചടക്കേണ്ട വായ്പയിൽ 1,200 കോടിക്ക് ഒന്നര ശതമാനവും ബാക്കി തുകക്ക് അഞ്ചു ശതമാനവുമാണ് പലിശ.
ലോകബാങ് ക് വായ്പ സംബന്ധിച്ച ചർച്ചകൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. ഇതിെൻറ തുടർച്ചയായി കേന്ദ്ര സർക്കാറിനു വേണ്ടി ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ അഡീഷനൽ സെക്രട്ടറി സമീർകുമാർ ഖരെയും ലോകബാങ്കിെൻറ ഇന്ത്യ ഡയറക്ടർ ജുനൈദ് കമാൽ അഹ്മദുമാണ് വായ്പ കരാറിൽ ഒപ്പുവെച്ചത്. കേരളത്തിനു വേണ്ടി ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി മനോജ് ജോഷി ഒപ്പിട്ടു. രണ്ടു ഘട്ടമായാണ് തുക നൽകുന്നത്.
ഒന്നേകാൽ ശതമാനം പലിശ നിരക്കിൽ നൽകുന്ന വായ്പക്ക് 30 വർഷമാണ് തിരിച്ചടവ് കാലാവധിയെങ്കിലും ആദ്യത്തെ അഞ്ചു വർഷം തിരിച്ചടവു വേണ്ട. ഇത് ഗ്രേസ് പീരിയഡായി കണക്കാക്കും. രണ്ടാംഘട്ടത്തിന് 20 വർഷത്തോളം തിരിച്ചടവു കാലാവധി ലഭിക്കും. കഴിഞ്ഞ വർഷത്തെ പ്രളയം കേരളത്തിലെ ജനസംഖ്യയിൽ ആറിലൊന്നു വരുന്ന 54 ലക്ഷം പേരെ ബാധിച്ചുവെന്നാണ് ലോകബാങ്കും കേന്ദ്രവും വിലയിരുത്തുന്നത്. 14 ലക്ഷം പേർക്ക് വീടു വിടേണ്ടി വന്നു. ഇതിൽ നല്ല പങ്ക് പാവപ്പെട്ടവരും സാധാരണക്കാരുമാണ്.
കെ.എസ്.ഡി.പി, ഡാം പുനരുദ്ധാരണം, ദേശീയ ഹൈഡ്രോളജി പ്രോജക്ട്, തദ്ദേശ സേവന വികസനം തുടങ്ങിയ പദ്ധതികൾക്ക് ഇപ്പോൾ ലോകബാങ്ക് സഹായം ലഭിച്ചുവരുന്നുണ്ട്. വികസനത്തിൽ കൂടുതൽ പങ്കാളികളെ കണ്ടെത്തുന്നതിനും വായ്പ പ്രേയാജനപ്പെടുമെന്ന് ലോകബാങ്ക് ഇന്ത്യ ദൗത്യ വിഭാഗം ലീഡർ ബാലകൃഷ്ണ മേനോൻ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.