തിരുവനന്തപുരം: പ്രളയപുനരധിവാസത്തിന് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ആവശ്യപ്പെട്ടുള്ള സർക്കാർ ഉത്തരവിൽനിന്ന് താൽപര്യമില്ലാത്തവർക്ക് വിട്ടുനിൽക്കാനുള്ള വിസമ്മതപത്രം അപ്രത്യക്ഷമാകുന്നു. പല ഒാഫിസിലും വിസമ്മതപത്രം ബോധപൂർവം ഒഴിവാക്കിയുള്ള ഉത്തരവാണ് വിതരണം ചെയ്യുന്നതെന്നാണ് പരാതി. ഇൗ സാഹചര്യത്തിൽ യു.ഡി.എഫ് അനുകൂല സംഘടനകൾ വിസമ്മതപത്രം പ്രത്യേകം അച്ചടിച്ച് ഒാഫിസുകളിൽ വിതരണം ചെയ്യുകയാണ്.
ഭരണാനുകൂല സംഘടനകളിൽപെട്ടവർ തലപ്പത്തുള്ള ഒാഫിസുകളിലാണ് വിസമ്മതപത്രം അപ്രത്യക്ഷമാകുന്നത്. ഉത്തരവിെൻറ നാലാം പേജിലാണ് വിസമ്മതപത്രം. ഇങ്ങനെയൊരു വ്യവസ്ഥയില്ലെന്ന് വരുത്തിത്തീർക്കാനുള്ള നീക്കമാണിതെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം. അതിനിടെ, ഒരുമാസത്തെ ശമ്പളം നിർബന്ധമായി വാങ്ങാനുള്ള സർക്കാർ ശാഠ്യത്തിനെതിരെ തിങ്കളാഴ്ചമുതൽ പ്രതിപക്ഷ അധ്യാപക-സർവിസ് സംഘടനകളുടെ െഎക്യവേദിയായ യു.ടി.ഇ.എഫിെൻറ (യുനൈറ്റഡ് ടീേച്ചഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ) ആഭിമുഖ്യത്തിൽ ഒാഫിസുകളിൽ കാമ്പയിൻ തുടങ്ങും. 19 വരെയാണ് കാമ്പയിൽ. ഇതിന് മുന്നോടിയായി ശനിയാഴ്ച ജില്ലകളിൽ യു.ടി.ഇ.എഫ് കൺവെൻഷൻ നടന്നു. ഇൗ കൺവെൻഷനിലാണ് ഒാഫിസുകളിൽ വിതരണം ചെയ്യാനുള്ള വിസമ്മതപത്രം കൈമാറിയത്.
ജീവനക്കാരെ രണ്ട് തട്ടിലാക്കാനാണ് സർക്കാർ തീരുമാനമെങ്കിൽ സിവിൽ സർവിസ് മേഖല കലുഷിതമാകുമെന്ന് കൺവെൻഷനുകൾ മുന്നറിയിപ്പ് നൽകി. പ്രതിപക്ഷ സംഘടനകളെ പ്രതിരോധിക്കാൻ ഭരണനാകൂല സംഘടനകളും രംഗത്തിറങ്ങുന്നതോടെ ഒാഫിസ് അന്തരീക്ഷത്തെ ബാധിക്കാനിടയുണ്ട്. ഭരണാനുകൂല സംഘടനകളുടെ നേതാക്കളും സജീവ പ്രവർത്തകരുമൊഴികെയുള്ളവർ വിസമ്മതപത്രത്തിൽ ഒപ്പിടുമെന്നാണ് പ്രതിപക്ഷ സംഘടനകൾ പറയുന്നത്. ഇൗ മാസം 22 ആണ് വിസമ്മതപത്രം സമർപ്പിക്കാനുള്ള അവസാനതീയതി.
നിര്‍ബന്ധം പാടില്ല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കുന്നതിന് നടത്തുന്ന യജ്ഞത്തില്‍ നിര്‍ബന്ധിത വിഭവസമാഹരണം പാടില്ലെന്ന് ചീഫ് സെക്രട്ടറി വകുപ്പ് അധ്യക്ഷന്മാര്ക്കും കലക്ടര്‍മാര്‍ക്കും നിർദേശം നല്കി. നിര്‍ബന്ധിത വിഭവസമാഹരണം സദുദ്ദേശ്യത്തോടെ ആരംഭിച്ച ലക്ഷ്യത്തെ പരാജയപ്പെടുത്തും. സ്വമേധയാ നല്കുന്ന പണമാണ് സ്വരൂപിക്കേണ്ടതെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.