തിരുവനന്തപുരം: പ്രളയത്തിൽ ചരക്ക് നഷ്ടപ്പെട്ട വ്യാപാരികൾക്ക് ജി.എസ്.ടി ചുമത്തിയ നടപടി ഒഴിവാക്കുന്ന കാര്യം ജി.എസ്.ടി കൗൺസിലിൽ ഉന്നയിക്കുമെന്ന് മന്ത്രി ടി.എം. തോമസ് െഎസക്. പ്രളയം വലിയ നാശനഷ്ടമാണുണ്ടാക്കിയെതന്നും ഇതിൽപെട്ട് സ്റ്റോക്ക് നഷ്ടപ്പെട്ട വ്യാപാരികൾക്ക് ചരക്ക് സേവന നികുതി ചുമത്തി നോട്ടീസ് നൽകി വരികയാണെന്നും രാജു എബ്രഹാം ചൂണ്ടിക്കാട്ടിയതിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു വ്യാപാരിക്ക് നോട്ടീസ് നൽകിയതാണ് വ്യാപാരികൾക്കിടയിൽ ആശങ്കയുണ്ടാക്കിയത്. അത് ശ്രദ്ധയിൽപെട്ടപ്പോൾ നോട്ടീസ് പിൻവലിച്ചതായും മന്ത്രി പറഞ്ഞു. കേരള സംസ്ഥാന ചരക്ക് സേവന നികുതി (ഭേദഗതി) ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടുന്ന പ്രമേയത്തിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഹജ്ജ് കമ്മിറ്റി ചാർട്ട് ചെയ്യുന്ന വിമാനങ്ങൾക്ക് 18 ശതമാനം ജി.എസ്.ടി ചുമത്തുന്നതിനെതിരെ വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. സാധാരണ അഞ്ച് ശതമാനം ജി.എസ്.ടിയാണ് ചുമത്താറ്.
ഇത്തരത്തിൽ ചാർട്ട് ചെയ്യുന്ന വിമാനങ്ങളുടെ ജി.എസ്.ടി അഞ്ച് ശതമാനമാക്കി കുറക്കുകയോ അല്ലെങ്കിൽ ഒഴിവാക്കുകയോ ചെയ്യണമെന്ന് കൗൺസിലിൽ ആവശ്യപ്പെടും. കോേമ്പാസിഷൻ ലെവിയുടെ പരിധി ഒരുകോടി അമ്പത് ലക്ഷം രൂപയാക്കി ഉയർത്തുന്നത് സാധാരണ കച്ചവടക്കാർക്ക് ഗുണംചെയ്യും.
നികുതിദായകർക്ക് സംസ്ഥാനകത്തുള്ള വിവിധ വ്യാപാരസ്ഥലങ്ങൾക്ക് വിവിധ സ്ഥലങ്ങളിൽ സൗകര്യമൊരുക്കുന്നതിനും പ്രത്യേക സാമ്പത്തികമേഖല യൂനിറ്റിനോ ഡെവലപ്പർക്കോ പ്രത്യേക രജിസ്ട്രേഷനായി ആക്ടിൽ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്.
റിേട്ടൺ ഫയൽ ചെയ്യുന്നതിനും നിക്ഷേപവിഭവ നികുതിയിളവ് ലഭ്യമാക്കുന്നതിനും പുതിയ സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊണ്ടുപോകുന്ന ചരക്കുകളുടെയും വാഹനങ്ങളുടെയും തടഞ്ഞുവെക്കലിെൻറയോ പിടിച്ചെടുക്കലിെൻറയോ കാലയളവ് ഏഴ് ദിവസത്തിൽനിന്ന് 14 ദിവസമായി വർധിപ്പിക്കാനും വ്യവസ്ഥചെയ്തിട്ടുണ്ട്. ചെറുകിട നികുതിദായകർക്ക് ത്രൈമാസ റിേട്ടൺ ഫയൽ ചെയ്യുന്നതിനും നികുതിനൽകുന്നതിനും ബില്ല് വിഭാവനംചെയ്യുന്നു. രാജു എബ്രഹാം, വി.കെ.സി. മമ്മത്കോയ എന്നിവർ ബില്ലിെൻറ ചർച്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.