തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സസ്പെൻഷനിൽ തുടരെട്ടയെന്ന് സർക്കാർ. ക്രിമിനൽകേസിൽ പ്രതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള അടുപ്പത്തെ തുടർന്നാണ് ശിവശങ്കറിനെ 2020 ജൂലൈ 16ന് സസ്പെൻഡ് ചെയ്തത്. അടുത്ത വെള്ളിയാഴ്ചത്തേക്ക് ഒരു വർഷം. സസ്പെൻഷൻ നീട്ടുന്നതിൽ കേന്ദ്ര നിലപാട് തേടിയിരുന്നു. എന്നാൽ തീരുമാനം വരും മുേമ്പ സസ്പെൻഷൻ നീട്ടി കേന്ദ്രത്തെ അറിയിച്ചു.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയും സസ്പെൻഷൻ നീട്ടണമെന്ന ശിപാർശയാണ് നൽകിയത്. 2023 ജനുവരി വരെ സർവിസ് കാലാവധിയുള്ള ശിവശങ്കറിനെ ആറുമാസം കൂടി സസ്പെൻഷനിൽ നിർത്താനാണ് തീരുമാനം. കേന്ദ്ര നിലപാട് നിർണായകമാണ്. സർവിസ് ചട്ടലംഘനത്തിെൻറ പേരിലായിരുന്നു സസ്പെൻഷനെങ്കിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയാണെന്ന കാരണത്തിലാണ് നീട്ടുന്നത്.
ക്രിമിനൽ കുറ്റത്തിന് അന്വേഷണമോ വിചാരണയോ നേരിടുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ സംസ്ഥാന സർക്കാറിന് സസ്പെൻഡ് ചെയ്യാം. അഴിമതിക്കേസിൽ പ്രതിയല്ലെങ്കിൽ സസ്പെൻഷൻ കാലാവധി ഒരു വർഷമാണ്. ശേഷം ആവശ്യമെങ്കില്‍ നീട്ടാം. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കണം. ഇല്ലെങ്കില്‍ സസ്പെൻഷൻ സ്വമേധയാ റദ്ദാകും. പരമാവധി രണ്ടുവർഷമേ ഐ.എ.എസ് ഉദ്യോഗസ്ഥനെ സസ്പെൻഷനിൽ നിർത്താവൂ. ക്രിമിനൽ കുറ്റം ചൂണ്ടിക്കാട്ടിയാ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.