ഒ​ത്തൊ​ര​ു​മ​യ​ു​ടെ ‘കേ​ര​ള മോ​ഡ​ലു’​ക​ൾ എ​ണ്ണി​പ്പ​റ​ഞ്ഞ്​ ഗ​വ​ർ​ണ​ർ 

തിരുവനന്തപുരം: രാഷ്ട്രീയത്തിനപ്പുറം അനിവാര്യഘട്ടങ്ങളിൽ നേതാക്കളുടെ ഒത്തൊരുമ തീർത്ത വേറിട്ട അനുഭവങ്ങൾ എണ്ണിപ്പറഞ്ഞ് ഗവർണർ പി. സദാശിവം. ത​െൻറ ഇത്രയുംകാലത്തെ ജീവിതത്തിൽ മറ്റൊരു സംസ്ഥാനത്തും കാണാനാവാത്ത പ്രത്യേകതകളാണിവിടെയെന്ന ആമുഖത്തോടെയാണ് ഗവർണർ കേരള മോഡലുകൾ അക്കമിട്ട് അടിവരയിട്ടത്. നിയമസഭയിൽ പ്രതിപക്ഷചോദ്യങ്ങൾക്ക് സംയമനത്തോടെയും കൃത്യമായും മറുപടിപറയുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രശംസിക്കാനും ഗവർണർ മറന്നില്ല. കേരളത്തി​െൻറ ആദ്യ സർക്കാറി​െൻറ വജ്രജൂബിലിയാഘോഷങ്ങളുടെ കനകക്കുന്നിൽ നടന്ന സമാപനത്തിലായിരുന്നു ഗവർണറുടെ പരാമർശങ്ങൾ. 

രാഷ്ട്രപതിയായിരുന്ന എ.പി.െജ. അബ്ദുൽ കലാമിന് അേന്ത്യാപചാരമർപ്പിക്കാനുള്ള രാേമശ്വരത്തേക്കുള്ള യാത്രയിലാണ് നേതാക്കളുടെ െഎക്യബോധം താൻ ആദ്യം മനസ്സിലാക്കുന്നത്.  മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കും പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദനും ഒപ്പമായിരുന്നു ത​െൻറ യാത്ര. താനിക്കാര്യം പ്രധാനമന്ത്രിയോട് സൂചിപ്പിച്ചേപ്പാൾ അദ്ദേഹം അഭിനന്ദിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ ആശുപത്രിയിൽ സന്ദർശിക്കാനുള്ള യാത്രയായിരുന്നു മറ്റൊരു അനുഭവം. താനും മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഒന്നിച്ചാണ് തമിഴ്നാട്ടിലേക്ക് പോയത്.

പിന്നീട് ജയലളിതയുടെ സംസ്കാരചടങ്ങിൽ പെങ്കടുക്കാനുള്ള യാത്രയിലും മുഖ്യമന്ത്രിയും താനും പ്രതിപക്ഷനേതാവ് രമേശ്െചന്നിത്തലയുമടക്കം ഒരുമിച്ചായിരുന്നു യാത്ര. കേരള ടീമി​െൻറ ഇൗ െഎക്യബോധം തമിഴ്പത്രങ്ങളിലും ചാനലുകളും ഇംഗ്ലീഷ് മാധ്യമങ്ങളിലുമടക്കം വലിയവാർത്തയായിരുന്നു. ചിലയിടങ്ങളിൽ മന്ത്രിമാർക്കൊപ്പം ഇരിക്കുകപോലും ചെയ്യാതെ അത്തരം സന്ദർഭങ്ങളിൽ വഴിമാറിപ്പോകുന്ന പ്രതിപക്ഷമുള്ള സംസ്ഥാനങ്ങളിലാണ് കേരള മാതൃക അനുകരണീയവും പ്രസക്തവുമാകുന്നത്. 

മുഖ്യമന്ത്രി പെങ്കടുക്കുന്ന വേദിയിൽ എം.എൽ.എമാർക്കും എം.പിമാർക്കുമൊപ്പം വാർഡ് മെംബർക്കും പഞ്ചായത്ത് പ്രസിഡൻറിനും ഇരിപ്പിടം നൽകുന്നത് കേരളത്തിൽ മാത്രമാണ്. മറ്റിടങ്ങളിൽ സദസ്സിലായിരിക്കും വാർഡ് മെംബർമാരുടെ സ്ഥാനം. സമത്വബോധവും ഉയർന്ന ജനാധിപത്യബോധവുമാണ് ഇതിന് കാരണം. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ബിസിനസ് ക്ലാസിലോ പ്രത്യേകവിമാനം ഏർപ്പെടുത്തിയോ ഒക്കെ യാത്രചെയ്യുേമ്പാൾ കേരളത്തിെല മുഖ്യമന്ത്രി എക്കണോമിക് ക്ലാസിലാണ് യാത്രചെയ്യുന്നത്. ഇത് മറ്റൊരു കേരള മോഡലാണ്. നേട്ടങ്ങളിൽ വിശ്രമിക്കാതെ കൂടുതൽശക്തമായി മുന്നേറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - kerala governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.