തടവുകാരെ വിട്ടയക്കാനുള്ള നീക്കം ഗവര്‍ണര്‍ തടഞ്ഞു

തിരുവനന്തപുരം: വിവിധ ജയിലുകളില്‍ കഴിയുന്ന 1850 തടവുകാരെ വിട്ടയക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ നീക്കം ഗവര്‍ണര്‍ തടഞ്ഞു. വിടുതലിന് സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് നിര്‍ദേശിച്ചാണ് ഗവര്‍ണറുടെ ഓഫിസ് വെള്ളിയാഴ്ച ഫയല്‍ മടക്കിയത്. അതേസമയം ശനിയാഴ്ച വൈകീട്ട് വരെയും ഫയല്‍ തനിക്ക് ലഭിച്ചിട്ടില്ളെന്ന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ‘മാധ്യമ’ത്തോട് പറഞ്ഞു.

മാനഭംഗം, ലഹരിമരുന്ന് കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും വിട്ടയക്കാനുള്ള പട്ടികയിലുണ്ട്. ജനുവരി അവസാനമാണ് മന്ത്രിസഭ പട്ടിക ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന്‍െറ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ഉന്നതതലസമിതിയുടെ ശിപാര്‍ശ പരിഗണിച്ച് ആഭ്യന്തരവകുപ്പാണ് വിട്ടയക്കേണ്ടവരുടെ പട്ടിക തയാറാക്കിയത്. ഇത്രയേറെ തടവുകാരെ വിട്ടയക്കാനുള്ള ഫയലില്‍ രണ്ടാഴ്ചയോളം ഗവര്‍ണര്‍ ഒപ്പുവെച്ചില്ല. ഗുരുതര കുറ്റകൃത്യങ്ങളില്‍പെട്ടവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതായിരുന്നു കാരണം. 

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഓരോ കേസും പ്രത്യേകം പരിശോധിച്ചുമാത്രമേ, തടവുകാരനെ വിട്ടയക്കാന്‍ കഴിയൂ. ശിക്ഷാകാലയളവില്‍ തടവുകാരനുണ്ടായ മന$പരിവര്‍ത്തനം, നല്ലനടപ്പ്, ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ പരിഗണിക്കണം. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണോ വിപുലമായ പട്ടിക തയാറക്കിയതെന്ന സംശയത്തെ തുടര്‍ന്നാണ് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണര്‍ സര്‍ക്കാറിനോട് വിശദീകരണം തേടിയത്.


 

Tags:    
News Summary - kerala governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.