ഗവർണറുടെ മാനസികനില പരിശോധിക്കണം; ആര്യ രാജേന്ദ്രൻ അഹംഭാവത്തിന് കൈയും കാലും വെച്ച രൂപം -കെ. മുരളീധരൻ

കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മാനസികനില പരിശോധിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. എന്തും വിളിച്ചു പറയാവുന്ന നിലയിൽ ഗവർണർ എത്തി. പദവിയുടെ മാന്യത കളഞ്ഞു കുളിച്ചു. അദ്ദേഹം പിപ്പിടി വിദ്യ കാണിക്കുകയാണ്. രാഷ്ട്രീയത്തിന്റെ പേരിൽ മാധ്യമങ്ങളെ വാർത്ത സമ്മേളനത്തിൽനിന്ന് ഇറക്കിവിടുന്നത് അംഗീകരിക്കാനാകില്ല. മാധ്യമങ്ങളെ വിലക്കുന്നതിനോട് യു.ഡി.എഫിന് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

അഹംഭാവത്തിന് കൈയും കാലും വെച്ച രൂപമാണ് ആര്യ രാജേന്ദ്രൻ. തിരുവനന്തപുരം മേയർ രാജി വെക്കുന്നത് വരെ സമരം തുടരും. കത്ത് യഥാർഥത്തിൽ ഉള്ളതാണെങ്കിലും അല്ലെങ്കിലും ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Kerala Governor's mental status should be tested -K Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.