തിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ എല്ലാ സംവിധാനവും ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നു. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച കരട് െഎ.ടി നയത്തിലാണ് ഇക്കാര്യമുള്ളത്. ആധാർ ബയോ മെട്രിക് സംവിധാനം ഉപയോഗിച്ച് കെ.വൈ.സി സംവിധാനം നടപ്പിൽവരുത്തും. സബ്സിഡികളും ആനുകൂല്യങ്ങളും വിതരണം ചെയ്യാൻ ഇൗ സംവിധാനം ഉപയോഗിക്കുമെന്നും കരട് നയത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, ആധാറിെൻറ അഭാവത്തിൽ മറ്റ് രേഖകളുടെ അടിസ്ഥാനത്തിൽ േസവനങ്ങൾ നൽകും. െഎ.ടി സംരംഭങ്ങൾക്ക് ലോകോത്തര നിലവാരത്തിൽ ഒരു കോടി ചതുരശ്ര അടി ഒാഫിസ് സ്ഥലമൊരുക്കും. ഇതിലൂടെ േനരിട്ടും അല്ലാെതയും പുതിയ രണ്ടുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കരട് വ്യക്തമാക്കുന്നു. വിവരവിജ്ഞാന സ്രോതസ്സുകൾ അംഗപരിമിതർക്കുകൂടി ലഭ്യമാക്കുംവിധം സംവിധാനങ്ങൾ സജ്ജമാക്കുമെന്നതാണ് മറ്റൊരു പരാമർശം. എല്ലാ െഎ.ടി പാർക്കിലും അംഗപരിമിതർക്ക് അനായാസേന ഉപയോഗിക്കാനുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തും.
കേരളത്തിലെ െഎ.ടി പാർക്കുകളെയെല്ലാം (ടെക്േനാപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക്) ‘കേരള െഎ.ടി പാർക്ക് ’എന്ന ബ്രാൻഡിൽ ഏകീകരിക്കും. നഗരങ്ങൾക്കൊപ്പം ഗ്രാമങ്ങളെക്കൂടി െഎ.ടിവത്കരണ പാതയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്മാർട്ട് ഗ്രാമങ്ങളും സ്മാർട്ട് പഞ്ചായത്തുകളും യാഥാർഥ്യമാക്കുമെന്നും നയം അടിവരയിടുന്നു. സംസ്ഥാനത്ത് ചെറുകിട–ഇടത്തരം സംരംഭകരുടെ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വിപണി കണ്ടെത്താൻ ഒാൺെലെൻ വിപണനകേന്ദ്രം ആരംഭിക്കും. മലയാളം കമ്പ്യൂട്ടിങ് േപ്രാത്സാഹിപ്പിക്കും.
തുഞ്ചത്ത് എഴുത്തച്ഛൻ സർവകലാശാലയുമായി യോജിച്ച് മലയാളം കമ്പ്യൂട്ടിങ്ങിൽ മികവിെൻറ കേന്ദ്രങ്ങൾ സ്ഥാപിക്കും. കേരളത്തിെൻറ െഎ.ടി സാധ്യതകൾ പൂർണമായി ഉപയോഗിക്കുന്ന തരത്തിലാണ് കരട് തയാറാക്കിയത്. ഓരോ മേഖലയിലും നടപ്പാക്കാനുദ്ദേശിക്കുന്ന എട്ട് ഉപനയങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
- വിക്കിപീഡിയയിലെ മലയാളം ഉള്ളടക്കത്തിെൻറ അളവ് കൂട്ടാൻ സർക്കാർ മുൻകൈയെടുക്കും
- പൊതുജനങ്ങളുമായുള്ള സർക്കാർ ഇടപെടലുകൾ ഒരു പോർട്ടൽ വഴി ഏകീകരിക്കും
- വിവരാധിഷ്ഠിത ഉൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കും
- സ്റ്റാർട്ടപ്പുകൾവഴി സാേങ്കതിക സംരംഭങ്ങൾ േപ്രാത്സാഹിപ്പിക്കാൻ ടെക്നോളജി ഹബുകൾ സ്ഥാപിക്കും
- ഇ^ഗവേണൺസ് പദ്ധതികൾ സോഷ്യൽ ഒാഡിറ്റിന് വിധേയമാക്കും
- സമ്പൂർണ ഡിജിറ്റൽ സാക്ഷരത ഉറപ്പുവരുത്തും
- ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങെള ടെലി^പ്രസൻസി, ഒാഡിയോ കോൺഫറൻസിങ്, ഒാൺലൈൻ പോർട്ടലുകൾ വഴി ബന്ധിപ്പിക്കുന്നതിലൂടെ വിജ്ഞാന വിവരവിനിമയശൃംഖല സ്ഥാപിക്കും.
- െഎ.െഎ.െഎ.ടി.എം.കെ, െഎ.സി ഫോസ് തുടങ്ങിയ സ്ഥാപനങ്ങളെ െഎ.ടി മേഖലയിലെ ഉന്നതപഠനകേന്ദ്രങ്ങളാക്കും.
- സൈബർ സുരക്ഷ, സ്വകാര്യത, ഇൻറർനെറ്റ് സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കും
- ആശുപത്രികളിലെ ദൈനംദിന പ്രവർത്തനത്തിന് ഡിജിറ്റൽ സാേങ്കതികവിദ്യ പ്രയോജനപ്പെടുത്തുംസർക്കാർ ആശുപത്രികളെ ബന്ധിപ്പിക്കും
- ചെറുകിട^ഇടത്തരം സംരംഭങ്ങളിലും പൊതുമേഖലയിലും സ്വതന്ത്ര േസാഫ്റ്റ്വെയറുകളുടെ ഉപയോഗം വ്യാപിപ്പിക്കും
- കെൽട്രോണിെൻറ മേൽക്കൈ വീെണ്ടടുക്കും
- ഡിജിറ്റൽ ദുരന്തനിവാരണം, മൊബൈൽ വൈ^ഫൈ, ഒാപ്ടിക്കൽ ഫൈബർ, െഎ.ടി പാർക്കുകളുടെ നിർമാണം എന്നിവയുൾെപ്പടുത്തി െഎ.ടി അടിസ്ഥാന സൗകര്യ വികസന വിഭാഗം സജ്ജമാക്കും. െഎ.ടി, വാർത്താവിനിമയം എന്നിവ സംബന്ധിച്ച ഉപദേശങ്ങൾക്ക് െഎ.ടി ഉപദേശക സമിതി രൂപവത്കരിക്കും.
- പൊതുസമ്പത്ത് ഉപേയാഗിച്ച് നിർമിക്കുന്ന വിവര സാേങ്കതിക സംവിധാനങ്ങളിൽ സ്വതന്ത്ര സോഫ്റ്റ്വെയർ നിർബന്ധമാക്കും. പരമാവധി കൗണ്ടർ സേവനങ്ങൾ ഒാൺലൈൻ വഴിയാക്കും. സമ്പൂർണ ജനസേവനകേന്ദ്രം എന്ന നിലയിൽ അക്ഷയ സെൻററുകളെ പരിവർത്തിപ്പിക്കും. ഭൂരിഭാഗം സേവനവും ഇൗ കേന്ദ്രങ്ങൾ വഴി ജനങ്ങൾക്ക് ലഭ്യമാക്കും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.