കോഴിക്കോട്: കവളപ്പാറയിലും പുത്തുമലയിലും ഉരുൾപ്പൊട്ടലിൽ മണ്ണിനടിയിൽപെട്ടവരെ കണ്ടെത്താനായി റഡാർ ഉപയോഗിക്കാ ൻ സർക്കാർ തീരുമാനം. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനാണ് ഇത് സംബന്ധിച്ച വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
മണ്ണി നടിയിൽ പരിശോധന നടത്താൻ പര്യാപ്തമായ ഗ്രൗണ്ട് പെനെട്രേറ്റിങ് റഡാർ (ജി.പി.ആർ) ആണ് ഇതിനായി ഉപയോഗിക്കുക. ഹൈദരാബാദിൽ നിന്നാണ് ഉപകരണം എത്തിക്കുക. വ്യോമസേനയുമായി ഇക്കാര്യം ചർച്ചചെയ്തുവെന്നും ശനിയാഴ്ച റഡാർ എത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയിലെ കവളപ്പാറയിലായിരിക്കും ആദ്യം ജി.പി.ആർ എത്തിക്കുക. പിന്നീട് വയനാട്ടിലെ പുത്തുമലയിലേക്ക് കൊണ്ടുപോകും. തെരച്ചിൽ അവസാനിപ്പിച്ചതായുള്ള പ്രചാരണം വ്യാജമാണെന്നും അവസാന മൃതദേഹം കിട്ടും വരെയും തെരച്ചിൽ തുടരുമെന്നും ശശീന്ദ്രൻ പറഞ്ഞു. തെരച്ചിൽ നിർത്തിയെന്ന വ്യാജപ്രചാരണം നടത്തുന്നത് ഉറ്റവരെ നഷ്ടപ്പെട്ടവരോട് ചെയ്യുന്ന ക്രൂരതയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.