നെടുമ്പാശ്ശേരി: എയർഇന്ത്യ എക്സ്പ്രസ് ഗൾഫിലേക്ക് കാർഗോ സർവിസ് ആരംഭിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, മുംബൈ വിമാനത്താവളങ്ങളിൽനിന്നാണ് എയർഇന്ത്യ എക്സ്പ് രസ് വിമാനങ്ങൾ പച്ചക്കറിയും പഴവർഗങ്ങളുമായി പോകുന്നത്.
ചൊവ്വാഴ്ച കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് ഷാർജയിലേക്ക് ഓരോ സർവിസ് നടത്തി. കോഴിക്കോട്ടുനിന്ന് കുവൈത്തിലേക്ക് പച്ചക്കറിയും പഴവർഗങ്ങളുമായി മറ്റൊരു സർവിസും നടത്തി. ഓരോ വിമാനത്തിലും 15 ടണ്ണോളം പച്ചക്കറിയും പഴവർഗങ്ങളുമാണ് കയറ്റിക്കൊണ്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.