നെടുമ്പാശ്ശേരി: പ്രാർഥന നിർഭരമായ അന്തരീക്ഷത്തിൽ ഹജ്ജ് ക്യാമ്പിന് ഭക്തിപൂർവ തുടക്കം. നാഥെൻറ വിളിക്ക് ഉത്തരം നൽകാൻ വെമ്പുന്ന ഹൃദയേത്താടെ ഒത്തുചേർന്ന നൂറുകണക്കിന് തീർഥാടകരെയും ബന്ധുക്കളെയും സാക്ഷിനിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച രാവിലെ മന്ത്രി ഡോ. കെ.ടി. ജലീൽ ആദ്യ വിമാനം ഫ്ലാഗ് ഒാഫ് ചെയ്യും. മൂന്നു വിമാനങ്ങളിലായി 900 തീർഥാടകർ ഞായറാഴ്ച പുണ്യഭൂമിയിൽ എത്തും.
ഹജ്ജിന് രാജ്യത്തുനിന്ന് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് കേരളത്തിൽ നിന്നായിട്ടും അതിനനുസരിച്ച േക്വാട്ട ഇത്തവണയും ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. കേരള മോഡൽ ഹജ്ജ് സേവനം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ ഇൗ മാതൃക നടപ്പാക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയും സൗദിയിലെ ഇന്ത്യൻ കോൺസുലേറ്റും ആവശ്യപ്പെട്ടിരിക്കുകയാണ്. ഹജ്ജ് വളൻറിയർമാരും െട്രയിനർമാരും കേരളത്തിെൻറ മാത്രം പ്രത്യേകതയാണ് -അദ്ദേഹം പറഞ്ഞു. തീർഥാടകനായ മൂസക്ക് പാസ്പോർട്ടും മറ്റും നൽകി യാത്രാരേഖകളുടെ വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു.
കേന്ദ്ര ഹജ്ജ് കമ്മിറ്റി കോഒാഡിനേറ്റർ ഇ.ടി. മുഹമ്മദ് ബഷീർ െഎ.ഡി. കാർഡ് വിതരണം നിർവഹിച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി. എം.പിമാരായ ഇന്നസെൻറ്, കെ.വി. തോമസ്, എം.എൽ.എ മാരായ വി.കെ. ഇബ്രാഹിം കുഞ്ഞ്, വി. അബ്ദുറഹിമാൻ, റോജി ജോൺ, അഡ്വ. പി.ടി.എ. റഹീം, അൻവർ സാദത്ത്, പി. അബ്ദുൽ ഹമീദ്, ‘സിയാൽ’ മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ, ൈശഖ് മുഹമ്മദ് കാരകുന്ന്, ഡോ. ഹുസൈൻ മടവൂർ, കെ.കെ. അബൂബക്കർ, സി.പി. കുഞ്ഞുമുഹമ്മദ്, കടക്കൽ അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ, പി.പി. അബ്ദുറഹിമാൻ പെരിങ്ങാടി തുടങ്ങിയവർ പെങ്കടുത്തു. അന്തരിച്ച സംസ്ഥാന മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ േകാട്ടുമല ബാപ്പു മുസ്ലിയാരെ അനുസ്മരിച്ചു. പാണക്കാട് സാദിഖലി തങ്ങൾ പ്രാർഥന നടത്തി. ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി സ്വാഗതവും മലപ്പുറം ജില്ല കലക്ടർ അമിത് മീണ നന്ദിയും പറഞ്ഞു. ഇക്കുറി മൊത്തം 11,835 തീർഥാടകരാണ് കേരളത്തിൽനിന്ന് പുണ്യഭൂമിയിൽ എത്തുക. ഇതിൽ 22 കുട്ടികൾ അടക്കം 11,473 പേർ മലയാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.