തിരുവനന്തപുരം: നിലവിലെ സാഹചര്യം തുടർന്നാൽ സംസ്ഥാനത്ത് ഒരേസമയം ചികിത്സയിലുള്ള രോഗികൾ ഒന്നരലക്ഷം വരെയായി ഉയരാമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. നിലവിൽ 80019 രോഗികളാണ് ചികിത്സയിലുള്ളത്. കൂട്ടപരിശോധനയുടെയടക്കം ഫലം വന്നുതുടങ്ങിയതോടെ കേസുകളും കൂടി. ഇൗ സാഹചര്യത്തിൽ സ്വകാര്യ മേഖലയെക്കൂടി സഹകരിപ്പിച്ച് ഐ.സി.യു, വെൻറിലേറ്റര്‍ സൗകര്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ജില്ലഭരണകൂടങ്ങള്ക്ക് നിര്‍ദേശം നൽകി. പ്രതിദിന കേസ് 20,000 വരെയാകാമെന്നാണ് സർക്കാർ നിഗമനം.
രോഗികൾ വര്‍ധിക്കുന്നതിന് ആനുപാതികമായി അടിയന്തരചികിത്സ ആവശ്യമുള്ളവരുടെയും എണ്ണം ഉയരാം. പുതിയ രോഗികളിൽ കൂടുതൽ പേർക്ക് ഐ.സി.യുവും വെൻറിലേറ്ററുകളും ആവശ്യമായി വന്നാലും പ്രതിസന്ധിയാണ്. സര്‍ക്കാര്‍ മേഖലയിലെ സൗകര്യങ്ങൾ തികയാത്ത സാഹചര്യം വരും.
ലക്ഷണമില്ലാത്ത രോഗികൾക്ക് വീട്ടുചികിത്സ ഏർപ്പെടുത്തിയ ഘട്ടത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്െമൻറ് സെൻററുകളിൽ ഭൂരിഭാഗവും പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.
സ്കൂളുകളിലും േഹാസ്റ്റലുകളിലുമാണ് ഇവ പ്രവർത്തിച്ചിരുന്നത്. ഇവ വീണ്ടും പൂർണാർഥത്തിൽ പുനഃസ്ഥാപിക്കുക പ്രേയാഗികമല്ല. ഇൗ സാഹചര്യത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ൽ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളോട് പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കാൻ നിർദേശം നൽകി. ആശുപത്രികളിൽ 10 ശതമാനം കിടക്കകൾ കോവിഡ് ചികിത്സക്കായി നീക്കിവെക്കാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.