മഴക്കെടുതിയിൽ ഇന്ന് ആറ് മരണം; അതീവ ജാഗ്രത

2022-08-02 11:38 IST

കനത്ത മഴ തുടരും; ഇന്നും നാളെയും 10 ജില്ലകളിൽ റെഡ് അലർട്ട്




 


തിരുവനന്തപുരം: അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നു സംസ്ഥാനത്തെ 10 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണു റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

ആഗസ്റ്റ് 02 -ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.

ആഗസ്റ്റ് 03 -ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.

ആഗസ്റ്റ് 04 - എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

ആഗസ്റ്റ് 03 - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട്.

ആഗസ്റ്റ് 04 - പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.

ആഗസ്റ്റ് 05 - കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

ആഗസ്റ്റ് 04 -തിരുവനന്തപുരം, കൊല്ലം.

ആഗസ്റ്റ് 05 -കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം.

ആഗസ്റ്റ് 06- കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

2022-08-02 11:02 IST


പെരിയാർ കരകവിഞ്ഞൊഴുകിയപ്പോൾ. ആലുവ ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങിയതും കാണാം 

2022-08-02 10:53 IST

റിസോർട്ടിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി





ശക്തമായ മഴയെ തുർന്ന് കോടനാട് എലഫന്‍റ് ഫാസ് റിസോർട്ടിൽ പുലർച്ചെ വെള്ളം കയറി. പെരുമ്പാവൂർ ഫയർഫോഴ്സ് റിസോർട്ടിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി.

വിദേശികൾ അടക്കം ഏഴ് പേരെയാണ് രക്ഷപെടുത്തിയത്. ഓഫിസ് ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി. ഇന്നോവ കാർ, ജനറേറ്റർ, കമ്പ്യൂട്ടർ മുതലായവ നശിച്ചു. സിവിൽ ഡിഫൻസ് അംഗങ്ങളുടെ സഹകരണത്തോടെയായിരുന്നു രക്ഷാപ്രവർത്തനം. 

2022-08-02 10:32 IST

മൂവാറ്റുപുഴയാർ നിറഞ്ഞൊഴുകുന്നു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി




 


മൂവാറ്റുപുഴ: കനത്ത മഴയെ തുടർന്ന് മൂവാറ്റുപുഴയാർ നിറഞ്ഞ് ഒഴുകിയതോടെ നഗരത്തിലടക്കം താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറിയതോടെ നഗരത്തിലെയും പരിസര പ്രദേശങ്ങളിലുമുള്ള 150-ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

കനത്ത മഴയെ തുടർന്ന് മൂവാറ്റുപുഴയാറിന്റെ കൈവഴികളായ കോതമംഗലം, കാളിയാർ, തൊടുപുഴയാറു കളിൽ തിങ്കളാഴ്ച രാത്രിയോടെ ജലനിരപ്പ് ഉയർന്നിരുന്നു. മലങ്കര ഡാമിന്റ ഷട്ടറുകൾ കൂടി ഉയർത്തിയതോടെ ചൊവ്വാഴ്ച പുലർച്ചെയോടെ ജലനിരപ്പ് വർധിക്കുകയും താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം ഇരച്ചെത്തുകയായിരുന്നു.

ഇലാഹിയ കോളനി, കാളച്ചന്ത, കടവുംപാട്, സ്റ്റേഡിയം പരിസരം, ആനിക്കാക്കുടി, പെരുമറ്റം കൂൾമാരി, ആച്ചേരിക്കുടി തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി.

2022-08-02 10:30 IST

കോതമംഗലത്ത് നിരവധി വീടുകളിൽ വെള്ളം കയറി




 


കോതമംഗലം: താലൂക്കിൽ പുഴ തീരങ്ങളിലെയും തോടുകളും കരകവിഞ്ഞ് നിരവധി വീടുകളിൽ വെള്ളം കയറി. കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയിൽ കവളങ്ങാടും വെള്ളാമക്കുത്തിലും വെള്ളം കയറി ഭാഗികമായി ഗതാഗത തടസ്സം. പല്ലാരിമംഗലം, കുട്ടമംഗലം വില്ലേജുകളിലെ പരീക്കണ്ണി പുഴ തീരത്തെ നിരവധി വീടുകളിലും പറമ്പുകളിലെ കൃഷിയിടങ്ങളിലും വെള്ളം കയറി.




നെല്ലിമറ്റം - വാളാച്ചിറ - പല്ലാരിമംഗലം റോഡിലെ വെള്ളാരമറ്റം ഭാഗംറോഡ് പൂർണ്ണമായി വെള്ളത്തിനടിയിലായതു മൂലം ഗതാഗതം നിലച്ചു. പരീക്കണ്ണി, തേങ്കോട്, കൂറ്റം വേലി, മണിക്കിണർ, വാളാച്ചിറ ,കണ്ണാടിക്കോട് ഭാഗങ്ങളിൽ വ്യാപക നാശം. കനത്ത മഴ പല്ലാരിമംഗലത്ത് 40 ഓളം വീടുകളിലാണ് വെള്ളം കയറിയത്.തിങ്കളാഴ്ച്ച രാത്രി ശക്തി പ്രാപിച്ച മഴയിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്ക് വെള്ളം ഇരച്ചെത്തുകയായിരുന്നു. 

2022-08-02 10:20 IST



കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ കോതമംഗലം, കോഴിപ്പിള്ളി, അരമന പടിയിൽ വെള്ളം കയറിയപ്പോൾ

 


2022-08-02 10:09 IST


അതിരപ്പിള്ളിയിൽ ഒഴുക്കിൽപെട്ട കാട്ടാന 

2022-08-02 10:08 IST



പെരിയാർ കരകവിഞ്ഞ് ആലുവ ശിവക്ഷേത്രം വെള്ളത്തിനടിയിലായപ്പോൾ 

 


2022-08-02 09:55 IST

പേപ്പാറ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി

പേപ്പാറ ഡാമിന്‍റെ ഷട്ടറുകൾ നിലവിൽ 250 cm ഉയർത്തിയിട്ടുണ്ട്. ഇന്ന് (ഓഗസ്റ്റ് -02) രാവിലെ 09:30 ന് നാലു ഷട്ടറുകൾ 05 cm വീതം (ആകെ - 270 cm) ഉയർത്തി. കൂടാതെ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 500 cm ഉയർത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 09:30 ന് 30 cm കൂടി (ആകെ 530 cm) ഉയർത്തി. 

Tags:    
News Summary - Kerala heavy rain updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.