കൊച്ചി: കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ചതിനെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ എതിർക്കുന്നതെന്തിനെന്ന് ഹൈകോടതി. ജനവിധി അനുസരിച്ച് അധികാരത്തിലെത്തിയ പ്രധാനമന്ത്രിയുടെ ചിത്രം സർട്ടിഫിക്കറ്റിൽ പതിക്കുന്നതിൽ എന്ത് പ്രശ്നമാണുള്ളത്. വ്യക്തികളുടെ രാഷ്ട്രീയ നിലപാടുകൾ വ്യത്യസ്തമാവാം. എങ്കിലും പ്രധാനമന്ത്രിയുടെ ചിത്രം പതിച്ചതിെൻറ പേരിൽ ലജ്ജിക്കുന്നതെന്തിനാണെന്നും ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണൻ വാക്കാൽ ചോദിച്ചു.
കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ചത് ചോദ്യം ചെയ്ത് കടുത്തുരുത്തി സ്വദേശി പീറ്റർ മ്യാലിപ്പറമ്പിൽ നൽകിയ ഹരജി പരിഗണിക്കവേയാണ് സിംഗിൾബെഞ്ചിെൻറ നിരീക്ഷണം.
മറ്റ് രാജ്യങ്ങളിലെ വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയടക്കം ഭരണാധികാരികളുടെ ചിത്രമില്ലെന്ന് ഹരജിക്കാരൻ വാദിച്ചു. എന്നാൽ, അവർക്ക് അവരുടെ പ്രധാനമന്ത്രിമാരിൽ അഭിമാനം ഉണ്ടാവില്ലെന്നും നമ്മുടെ പ്രധാനമന്ത്രിയിൽ നമുക്ക് അഭിമാനമുണ്ടെന്നുമായിരുന്നു കോടതിയുടെ മറുപടി.
ഇത്തരമൊരു ഹരജി നിലനിൽക്കുന്നതല്ലെന്നായിരുന്നു കേന്ദ്ര സർക്കാറിെൻറ വാദം. തുടർന്ന് ഹരജി തുടർവാദത്തിനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.