ചരിത്രം കുറിച്ച്​ ഹൈകോടതി; മേൽശാന്തി നിയമനക്കേസിൽ പ്രത്യേക സിറ്റിങ്​, തൽസമയ സംപ്രേഷണം

കൊ​ച്ചി: അ​വ​ധി ദി​വ​സം പ്ര​ത്യേ​ക സി​റ്റി​ങ്​​ ന​ട​ത്തി യു​ട്യൂ​ബ് വ​ഴി ത​ൽ​സ​മ​യ സം​പ്രേ​ഷ​ണ​വും ഒ​രു​ക്കി ച​രി​ത്രം സൃ​ഷ്​​ടി​ച്ച്​ ഹൈ​കോ​ട​തി. ആ​ദ്യ​മാ​യാ​ണ് കേ​ര​ള ഹൈ​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന ഒ​രു കേ​സി​ൽ ത​ൽ​സ​മ​യ സം​പ്രേ​ഷ​ണം. ശ​ബ​രി​മ​ല​യി​ലെ​യും മാ​ളി​ക​പ്പു​റ​ത്തെ​യും മേ​ൽ​ശാ​ന്തി നി​യ​മ​ന​ങ്ങ​ൾ​ക്ക് മ​ല​യാ​ള ബ്രാ​ഹ്മ​ണ​ർ മാ​ത്രം അ​പേ​ക്ഷി​ച്ചാ​ൽ മ​തി​യെ​ന്ന തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് വി​ജ്ഞാ​പ​ന​ത്തി​ലെ വ്യ​വ​സ്ഥ ചോ​ദ്യം ചെ​യ്യു​ന്ന ഹ​ര​ജി​ക​ളാ​ണ്​ ശ​നി​യാ​ഴ്ച ജ​സ്റ്റി​സ് അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ, ജ​സ്റ്റി​സ് പി.​ജി. അ​ജി​ത് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ പ്ര​ത്യേ​ക സി​റ്റി​ങ്ങി​ൽ പ​രി​ഗ​ണി​ച്ച​ത്. അ​ന്തി​മ​വാ​ദ​ത്തി​നാ​യി ഡി​സം​ബ​ർ 17ന് ​ഹ​ര​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന മ​ല​യാ​ള ബ്രാ​ഹ്മ​ണ​ര​ല്ലാ​ത്ത ശാ​ന്തി​ക്കാ​രാ​യ ടി.​എ​ൽ. സി​ജി​ത്, പി.​ആ​ർ. വി​ജീ​ഷ്, സി.​വി. വി​ഷ്ണു നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. മ​ല​യാ​ള ബ്രാ​ഹ്മ​ണ​ർ മാ​ത്രം അ​പേ​ക്ഷി​ച്ചാ​ൽ മ​തി​യെ​ന്ന വ്യ​വ​സ്ഥ തൊ​ട്ടു​കൂ​ടാ​യ്മ​യാ​ണെ​ന്ന് ഇ​വ​ർ വാ​ദി​ച്ചു. അ​തേ​സ​മ​യം, പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന രീ​തി​യാ​ണി​തെ​ന്നും മാ​റ്റാ​നാ​കി​ല്ലെ​ന്നും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡും വ്യ​ക്ത​മാ​ക്കി. മ​ല​യാ​ള ബ്രാ​ഹ്മ​ണ​ർ എ​ന്ന​ത​ല്ലാ​ത്ത എ​ല്ലാ യോ​ഗ്യ​ത​യും ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്ന്​ ​ഹ​ര​ജി​ക്കാ​ർ വാ​ദി​ച്ചു.

മ​ല​യാ​ള ബ്രാ​ഹ്മ​ണ​ർ മാ​ത്രം അ​പേ​ക്ഷി​ച്ചാ​ൽ മ​തി​യെ​ന്ന വ്യ​വ​സ്ഥ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന തു​ല്യാ​വ​കാ​ശ​ത്തി​ന് എ​തി​രാ​ണ്. മ​ല​യാ​ള ബ്രാ​ഹ്മ​ണ​രെ ജാ​തി വി​ഭാ​ഗ​മാ​യാ​ണ്​ മ​ല​ബാ​ർ മാ​ന്വ​ലി​ലും 1881ലെ ​സെ​ൻ​സ​സ് രേ​ഖ​ക​ളി​ലും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വി​ജ്ഞാ​പ​ന​ത്തി​ലെ വ്യ​വ​സ്ഥ ജാ​തി വി​വേ​ച​ന​മാ​ണെ​ന്നും യോ​ഗ്യ​രാ​യ​വ​രാ​ണ് ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി​മാ​രാ​കേ​ണ്ട​തെ​ന്നും ഹ​ര​ജി​ക്കാ​ർ വാ​ദി​ച്ചു. എ​ന്നാ​ൽ, ഒ​രു സ​മു​ദാ​യ​ത്തി​ൽ​നി​ന്നു​ള്ള പൂ​ജാ​രി​മാ​രെ ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി​മാ​രാ​യി ക്ഷ​ണി​ക്കു​ന്ന​ത് കീ​ഴ്​​വ​ഴ​​ക്ക​മാ​ണെ​ന്നും പു​രാ​ത​ന​കാ​ലം മു​ത​ലു​ള്ള രീ​തി മാ​റ്റാ​നാ​കി​ല്ലെ​ന്നും ബോ​ർ​ഡ്​ അ​റി​യി​ച്ചു. ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി എ​ന്ന​ത്​ പൊ​തു​നി​യ​മ​ന​മോ സ്ഥി​രം നി​യ​മ​ന​മോ അ​ല്ല. 35നും 60​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രെ​യാ​ണ് മേ​ൽ​ശാ​ന്തി​മാ​രാ​യി നി​യ​മി​ക്കു​ന്ന​ത്. പു​രാ​ത​ന​കാ​ലം മു​ത​ൽ മ​ല​യാ​ള ബ്രാ​ഹ്മ​ണ​രെ​യാ​ണ് നി​യ​മി​ക്കു​ന്ന​തെ​ന്ന​തി​ന് രേ​ഖ​ക​ളു​ണ്ടോ​യെ​ന്ന കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​ന്​ തെ​റ്റാ​ണെ​ങ്കി​ൽ തെ​ളി​യി​ക്കാ​നു​ള്ള ബാ​ധ്യ​ത ഹ​ര​ജി​ക്കാ​ര​നാ​ണെ​ന്ന​താ​യി​രു​ന്നു ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ വാ​ദം.

Tags:    
News Summary - Kerala High Court begins live streaming of proceedings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.