െകാച്ചി: മലപ്പുറം ലോക്സഭാ മണ്ഡലത്തിൽനിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടതിനെതിരായ ഹരജി ഹൈകോടതി തള്ളി. നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പ്രധാന വിവരങ്ങൾ ചേർത്തില്ലെന്ന് ആരോപിച്ച് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന എ.കെ. ഷാജി നൽകിയ ഹരജിയാണ് പ്രാരംഭവാദം കേട്ടശേഷം തള്ളിയത്.
സത്യവാങ്മൂലത്തിലെ രണ്ട് കോളം ഒഴിച്ചിട്ടതുൾപ്പെടെ കാര്യങ്ങളാണ് ഹരജിയിൽ പറഞ്ഞത്. എന്നാൽ, ഒമ്പത് ന്യൂനതകളെങ്കിലുമുള്ള ഹരജി നിലനിൽക്കുന്നതല്ലെന്ന് കുഞ്ഞാലിക്കുട്ടിയുടെ അഭിഭാഷകൻ വാദിച്ചു. അസ്സലോ സാക്ഷ്യപ്പെടുത്തിയതോ ആയ സത്യവാങ്മൂലമല്ല പകർപ്പ് മാത്രമാണ് ഹരജിക്കൊപ്പം സമർപ്പിച്ചതെന്നും വാദിച്ചു. സത്യവാങ്മൂലത്തിെൻറ അസ്സൽ രേഖ തെരഞ്ഞെടുപ്പ് ഹരജിയുടെ കാതലായ ഘടകമാണെന്ന് വിലയിരുത്തിയ കോടതി ഹരജി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.