കൊച്ചി: വെഞ്ഞാറമ്മൂടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ െകാലപ്പെടുത്തിയ കേസിലെ വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് കരുതുന്നതായി ഹൈകോടതി.
ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ കൊലപ്പെടുത്തിയ േകസിലെ രണ്ടാംപ്രതി സനലിെൻറ ജാമ്യഹരജി തള്ളിയാണ് ജസ്റ്റിസ് അശോക് മേനോെൻറ നിരീക്ഷണം.
നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതിയിലുള്ള കേസ് വിചാരണ നടപടികൾക്ക് തിരുവനന്തപുരം സെഷൻസ് കോടതിയിലേക്ക് ഉടൻ ൈകമാറുമെന്ന പ്രോസിക്യൂഷൻ വിശദീകരണത്തിെൻറ അടിസ്ഥാനത്തിലാണ് കോടതി നിരീക്ഷണം.
രാഷ്ട്രീയവൈരം മൂലം അനാവശ്യമായി തന്നെ പ്രതി ചേർത്തതാണെന്നും സെപ്റ്റംബർ ഒന്നുമുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. കുറ്റകൃത്യത്തിലും ഗൂഢാേലാചനയിലും പങ്കാളിയാണ് ഹരജിക്കാരനെന്നും മരണപ്പെട്ടവരെ ഗുരുതരമായി വെട്ടിപ്പരിക്കേൽപിച്ചത് രണ്ടാംപ്രതിയാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
മജിസ്േട്രറ്റ് കോടതിയിൽ അന്തിമറിപ്പോർട്ട് നൽകിയ കേസിലെ പ്രതിയായ ഹരജിക്കാരന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമമുണ്ടാകുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.