കൊച്ചി: വ്യാജരേഖയുണ്ടാക്കി ജോലി നേടുകയും സഹോദരങ്ങൾക്കും ഇതേ മാർഗത്തിൽ ജോലി സമ്പാദിച്ച് നൽകുകയും ചെയ്ത കേസിൽ പ്രതിയായ പൊലീസ് ൈഡ്രവർ കീഴടങ്ങണമെന്ന് ഹൈകോടതി. തിരുവനന്തപുരം പുളിമൂട് സ്വദേശി രാജേഷ്കുമാർ നൽകിയ മുൻകൂർ ജാമ്യഹരജി തള്ളിയാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്. ജൂലൈ 21ന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങാനാണ് നിർദേശം.
ദേശീയ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ കേരളത്തെ പ്രതിനിധാനം ചെയ്തതിെൻറ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് ജോലി സമ്പാദിെച്ചന്നാണ് ഇയാൾക്കെതിരായ കേസ്. 2003 ആഗസ്റ്റ് 19 മുതൽ ഹരിയാനയിൽ നടന്ന 41ാമത് ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ പെങ്കടുത്തതിെൻറ സർട്ടിഫിക്കറ്റ് എംപ്ലോയ്മെൻറ് എക്സ്േചഞ്ചിൽ സമർപ്പിച്ചിരുന്നു. 2005 േമയ് ഒമ്പതിനാണ് സർട്ടിഫിക്കറ്റ് ചേർത്തത്. തുടർന്ന് 2007ൽ അർഹനായ സുനിൽകുമാർ എന്നയാളെ മറികടന്ന് സ്പോർട്സ് േക്വാട്ടയിൽ പൊലീസിൽ ജോലി സമ്പാദിക്കുകയായിരുന്നു.
പിന്നീട് സഹോദരന്മാരായ സുരേഷ്കുമാർ, കൃഷ്ണകുമാർ, ആനന്ദകുമാർ എന്നിവർക്കും സമാന രീതിയിൽ വ്യാജ സർട്ടിഫിക്കറ്റിെൻറ അടിസ്ഥാനത്തിൽ പൊലീസിൽ ജോലി വാങ്ങി നൽകാൻ സഹായിച്ചു. എന്നാൽ, സുനിൽകുമാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് വ്യാജരേഖ നിർമാണം, വഞ്ചന, കൃത്രിമരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് എടുക്കുകയായിരുന്നു. രാജേഷ്കുമാർ ഒഴികെയുള്ളവർ സർവിസിൽ സ്ഥിരമാകാതിരുന്നതിനാൽ പുറത്താക്കി. രാജേഷ്കുമാറിനെതിരായ നടപടി കേരള അഡ്മിനിസ്േട്രറ്റിവ് ട്രൈബ്യൂണലിൽ ചോദ്യം ചെയ്തെങ്കിലും തള്ളി. അറസ്റ്റിന് നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് മുൻകൂർ ജാമ്യഹരജിയുമായി കോടതിയെ സമീപിച്ചത്.
സമർപ്പിച്ചത് വ്യാജരേഖയാെണന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി സർക്കാർ അറിയിച്ചു. കൂടുതൽ തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നും ഇവരെ സഹായിച്ച ഉദ്യോഗസ്ഥരെ കണ്ടെത്തേണ്ടതുണ്ടെന്നും അതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും സർക്കാർ ആവശ്യപ്പെട്ടു. തുടർന്നാണ്, മുൻകൂർ ജാമ്യം അനുവദിക്കാതിരുന്ന കോടതി കീഴടങ്ങാൻ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.