തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശങ്ങളുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ താപനില മാപിനികളിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ദിനാന്തരീക്ഷ താപനില കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് മുന്നറിയിപ്പുകൾ പുറത്തിറക്കിയത്.
ബുധനാഴ്ച ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കൊല്ലം ജില്ലയിലെ പുനലൂരാണ് -36.7 ഡിഗ്രി സെൽഷ്യസ്. കോട്ടയത്ത് 36 ഡിഗ്രിയും കണ്ണൂരിൽ 35 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. ഫെബ്രുവരിയിൽ അനുഭവപ്പെടുന്നതിനേക്കാൾ രണ്ട് ഡിഗ്രിയോളം ചൂട് സംസ്ഥാനത്ത് ഉയർന്നതായാണ് കാലാവസ്ഥ നിരീക്ഷകരുടെ കണ്ടെത്തൽ.
പുലർച്ച അനുഭവപ്പെടുന്ന ചൂടിലും വർധനവുണ്ടായി. പാലക്കാട് പുലർച്ച അനുഭവപ്പെടുന്ന ചൂട് 22 ഡിഗ്രിയിൽനിന്ന് 25.9 ലെത്തി. കോഴിക്കോട്, കണ്ണൂർ ജില്ലകളിലും അതിരാവിലെ ചൂട് മൂന്ന് ഡിഗ്രിയോളം ഉയർന്നു.
കേരളം ഉയർന്ന അന്തരീക്ഷ ആർദ്രതയുള്ള തീരദേശ സംസ്ഥാനമായതിനാൽ താപനില ഉയരുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു.
പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം എല്ക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ. ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം ചെയ്യുന്നവർ ഉച്ചക്ക് (11മുതൽ മൂന്ന് വരെ) സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം.
മറ്റ് നിർദേശങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.