വിലക്കയറ്റത്തോതിൽ കുതിച്ച്​ കേരളവും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ വി​ല​ക്ക​യ​റ്റം ജൂ​ണി​ലെ 5.25 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ ജൂ​ലൈ​യി​ൽ 6.43 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ ഉ​യ​ർ​ന്നെ​ന്ന്​ ഉ​പ​ഭോ​ക്​​തൃ വി​ല സൂ​ചി​ക റി​​പ്പോ​ർ​ട്ട്.

റി​സ​ർ​വ് ബാ​ങ്കി​​ന്‍റെ സ​ഹ​ന​പ​രി​ധി മ​റി​ക​ട​ന്ന സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ്​ കേ​ര​ള​വും. വി​ല​ക്ക​യ​റ്റ നി​ല ആ​റ്​ ശ​ത​മാ​ന​മാ​ണെ​ന്ന​താ​ണ്​ റി​സ​ർ​വ്​ ബാ​ങ്ക്​ നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ​ഹ​ന​പ​രി​ധി. കേ​ര​ള​ത്തി​ൽ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വി​ല​ക്ക​യ​റ്റം ജൂ​​ണി​ലെ 5.05 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ ജൂ​ലൈ​യി​ൽ 6.51 ശ​ത​മാ​ന​ത്തി​ലേ​ക്കാ​ണു​യ​ർ​ന്ന​ത്. ന​ഗ​ര​മേ​ഖ​ല​യി​ൽ 5.46 ൽ​നി​ന്ന്​ 6.37 ലേ​ക്കും.

മേ​യി​ൽ കേ​ര​ള​ത്തി​ലെ വി​ല​ക്ക​യ​റ്റം 4.48 ശ​ത​മാ​ന​മാ​യി​രു​ന്നു. ഇ​താ​ണ്​ ജൂ​​ലൈ​യി​ൽ 6.43 യി​ലേ​ക്കെ​ത്തി​യ​ത്. ര​ണ്ട്​ മാ​സ​​ത്തി​നി​ടെ വ​ർ​ധ​ന 1.95 ശ​ത​മാ​ന​മാ​ണ്. എ​ങ്കി​ലും രാ​ജ്യ​ത്ത് മു​ന്‍നി​ര സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ പ​ണ​പ്പെ​രു​പ്പം കു​റ​വു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​യി തു​ട​രാ​നാ​കു​ന്നു​വെ​ന്ന​താ​ണ്​ ​നേ​രി​യ ആ​ശ്വാ​സം. ഒ​പ്പം ക​ഴി​ഞ്ഞ അ​ഞ്ച്​ മാ​സ​മാ​യി ദേ​ശീ​യ​ശ​രാ​ശ​രി​ക്ക്​ താ​ഴെ​യാ​ണ്​ കേ​ര​ള​ത്തി​ന്‍റെ നി​ല.

സം​സ്ഥാ​ന​ത്തെ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല ഉ​യ​രു​ന്ന പ്ര​വ​ണ​ത​യാ​ണ്​ ഉ​പ​ഭോ​ക്തൃ വി​ല സൂ​ചി​ക ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഭ​ക്ഷ്യ ഇ​ന​ങ്ങ​ളി​ലെ വി​ല​ക്ക​യ​റ്റം ജൂ​ണി​ൽ 194 ആ​യി​രു​ന്നെ​ങ്കി​ൽ ജൂ​ലൈ​യി​ൽ 198.1 ആ​യാ​ണ്​ ഉ​യ​ർ​ന്ന​ത്. ധാ​ന്യ​ങ്ങ​ൾ, പ​യ​ർ വ​ർ​ഗ​ങ്ങ​ൾ, പ​ച്ച​ക്ക​റി, പ​ഴ​ങ്ങ​ൾ, മാം​സം, മു​ട്ട, എ​ണ്ണ, പാ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി 12 വി​ഭാ​ഗ​ങ്ങ​ളി​ലെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭ​ക്ഷ്യ ഇ​ന​ങ്ങ​ളി​ലെ വി​ല സൂ​ചി​ക ക​ണ​ക്കാ​ക്കു​ന്ന​ത്.

പ​ച്ച​ക്ക​റി വി​ല​യി​ലെ കു​ത്ത​നെ​യു​ള്ള കു​തി​ച്ചു​ചാ​ട്ട​മാ​ണ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല കു​തി​ച്ചു​യ​രാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​യി ക​രു​തു​ന്ന​ത്. ത​ക്കാ​ളി വി​ല ക​ഴി​ഞ്ഞ മാ​സം റെ​ക്കോ​ഡ് ഉ​യ​ര​ത്തി​ലേ​ക്ക് കു​തി​ച്ചി​രു​ന്നു.

ഭ​ക്ഷ​ണ​ങ്ങ​ൾ പാ​നീ​യ​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ, ഭ​വ​നം, ഇ​ന്ധ​നം തു​ട​ങ്ങി ഏ​ഴ്​ വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ല അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ്​ നാ​ഷ​ന​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ്​ ഓ​ഫി​സ്​ ഉ​പ​ഭോ​ക്​​തൃ വി​ല​സൂ​ചി​ക ക​ണ​ക്കാ​ക്കു​ന്ന​ത്. 

Tags:    
News Summary - Kerala inflation issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.