തളിപ്പറമ്പ്: സോഷ്യലിസ്റ്റ് രാജ്യങ്ങളെ മാറ്റിനിർത്തിയാൽ, പിന്നീടുള്ള മുതലാളിത്ത സമൂഹത്തിൽ കമ്യൂണിസത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കേന്ദ്രം കേരളമാണെന്നും തുടർഭരണം ലഭിച്ചതോടെ നമുക്ക് സമാനമായി ചരിത്രത്തിലോ വർത്തമാനകാലത്തിലോ മറ്റൊന്നില്ലെന്നും മന്ത്രി എം.വി ഗോവിന്ദൻ.
സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫിസിൽ തയാറാക്കിയ ചരിത്ര പോരാട്ടങ്ങളുടെ അടയാളപ്പെടുത്തലുകൾ ഉൾക്കൊള്ളുന്ന ചുമർചിത്രങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായാണ് സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫിസിൽ ചരിത്ര പോരാട്ടങ്ങളുടെ അടയാളപ്പെടുത്തലുകൾ ഉൾക്കൊള്ളുന്ന ചുമർചിത്രങ്ങൾ അരിയിൽ സ്വദേശി പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാർ തയാറാക്കിയത്.
എം.വി. ജയരാജൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ. സന്തോഷ്, ടി.കെ. ഗോവിന്ദൻ, പി. മുകുന്ദൻ, പി.കെ. ശ്യാമള, കെ. ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ 23ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സി.വി. പ്രഭാകരൻ കൂനം രചിച്ച് വിജേഷ് പുന്നകുളങ്ങര സംവിധാനം ചെയ്ത് പ്രമോദ് പൂമംഗലം സംഗീത സംവിധാനം നിർവഹിച്ച് കൂനം കൈരളി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ ചുവന്ന മണ്ണിലൂടെ എന്ന വിഡിയോ ആൽബം പ്രകാശനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണന് നൽകി മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.