കൽപറ്റ: കേരള നോളജ് ഇക്കോണമി മിഷൻ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൽ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രേണുക ഉദ്ഘാടനം ചെയ്തു.
എന്റെ തൊഴിൽ എന്റെ അഭിമാനം 2.0 പദ്ധതിയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിനും തൊഴിലന്വേഷകരുമായി സംവദിക്കുന്നതിനും കമ്യൂണിറ്റി അംബാസഡർക്ക് ഇരുന്ന് പ്രവർത്തിക്കുന്നതിനുമായി തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കുന്ന സ്ഥിരം ഓഫിസാണ് ഫെസിലിറ്റേഷൻ സെന്റർ.
ജില്ലയിൽ സെൻറർ ഒരുക്കുന്ന ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് യോഗ്യതക്കും അഭിരുചിക്കുമനുസരിച്ച് തൊഴിൽ ലഭ്യമാക്കാനുള്ള അവസരം ഒരുക്കുകയാണ് പദ്ധതിയിലൂടെ നോളജ് ഇക്കോണമി മിഷൻ ചെയ്യുന്നത്. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള 18നും 59നും ഇടയിൽ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരാണ് പദ്ധതിക്കു കീഴിൽ വരുന്നത്.
പഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ദീപ രാജൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷംന എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.