വ്യവസായിയുടെ ആത്മഹത്യ; പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല് ‍കി. കെട്ടിട നിർമാണത്തിൽ അപാകത ഇല്ലെന്ന് ടൗൺ പ്ലാനർ വ്യക്തമാക്കിയിട്ടുണ്ടെന്നും നരഹത്യയാണ് നടന്നതെന്നും പ്ര മേയത്തിന് അനുമതി തേടിയ സണ്ണി ജോസഫ് ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് നഗരകാര്യ റീജിയണല്‍ ഡയറക്ടർ പരിശോധിക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍ മറുപടി പറഞ്ഞു. ആത്മഹത്യ നിര്‍ഭാഗ്യകരമാണെന്നും ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികൾ കേരളത്തിലെത്തി വ്യവസായം തുടങ്ങിയാൽ പരദേശത്തേക്ക് അയക്കുന്ന അവസ്ഥയാണുള്ളതെന്ന് പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.

Tags:    
News Summary - Kerala Legislative Assembly on Businessman's Suicide-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.