ആ​ദ്യ​നി​യ​മ​സ​ഭ​യു​ടെ ഓ​ർ​മ​ക​ളി​ൽ ഗൗ​രി​യ​മ്മ; ആ​ദ​രി​ക്കാ​ൻ മ​ന്ത്രി​പ്പ​ട ചാ​ത്ത​നാ​െ​ട്ട​ത്തി

ആലപ്പുഴ: ആദ്യ കേരള നിയമസഭയുടെ 60ാം വാർഷികത്തിൽ ജനകീയമന്ത്രി കെ.ആർ. ഗൗരിയമ്മക്ക് ഹൃദ്യമായ ആദരം. ആദ്യമന്ത്രിസഭയിലെ അംഗംകൂടിയായിരുന്ന ഗൗരിയമ്മയെ ആദരിക്കാൻ ചാത്തനാെട്ട വസതിയിൽ വ്യാഴാഴ്ച വൈകുന്നേരം എത്തിയത് മന്ത്രിപ്പട. മുഖ്യമന്ത്രി ഉൾെപ്പടെ ഏഴുമന്ത്രിമാരും സ്പീക്കർ പി. ശ്രീരാമകൃഷ്ണനും എത്തിയതോടെ ഭരണസിരാകേന്ദ്രം അൽപസമയത്തേക്കെങ്കിലും ആലപ്പുഴയിലേക്ക് മാറിയ പ്രതീതിയായിരുന്നു.

1957 ഏപ്രിൽ 27ന് െഎക്യകേരളത്തി​​െൻറ ആദ്യനിയമസഭ സമ്മേളനം ചേർന്നതി​​െൻറ സ്മരണ പുതുക്കിയതിനുശേഷമാണ് മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തുനിന്ന് ഗൗരിയമ്മയുടെ വീട്ടിലെത്തിയത്. മന്ത്രിമാരായ ടി.എം. തോമസ് െഎസക്, ജി. സുധാകരൻ, എ.സി. മൊയ്തീൻ, പി. തിലോത്തമൻ,  രാമചന്ദ്രൻ കടന്നപ്പള്ളി, വി.എസ്. സുനിൽ കുമാർ എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്.

ആദ്യനിയമസഭയിൽ ഇടതുവശത്തെ രണ്ടാമത്തെ കസേരയായിരുന്നു തേൻറതെന്ന് ഗൗരിയമ്മ ഒാർമിച്ചു. പിണറായി വിജയനെ രക്തഹാരം അണിയിച്ചാണ് അവർ സ്വീകരിച്ചത്. ഗൗരിയമ്മയെ മുഖ്യമന്ത്രി പൊന്നാട അണിയിച്ചു. ഗൗരിയമ്മയുടെ ചിത്രം പതിച്ച ഫലകവും സമ്മാനിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഗൗരിയമ്മയെ പൊന്നാട അണിയിക്കുകയും പഴയ നിയമസഭമന്ദിരത്തി​​െൻറ ചിത്രം പതിച്ച ഫലകം സമ്മാനിക്കുകയും ചെയ്തു. മന്ത്രിമാരും ഗൗരിയമ്മയെ ആദരിച്ചു.
വിഭവസമൃദ്ധമായ ചായസൽക്കാരം മുഖ്യമന്ത്രിക്കും കൂട്ടർക്കും ഗൗരിയമ്മ ഒരുക്കിയിരുന്നു. അപ്പം, ചപ്പാത്തി, ഇടിയപ്പം, കരിമീൻ വറുത്തതും പൊള്ളിച്ചതും, കോഴി പൊരിച്ചത്, മട്ടൻ എന്നിവയൊക്കെ ആസ്വദിച്ച് കഴിച്ചാണ് മുഖ്യമന്ത്രിയും കൂട്ടരും മടങ്ങിയത്. യാത്രപറഞ്ഞിറങ്ങുേമ്പാൾ, വീട്ടിൽ ഗൗരിയമ്മക്ക് കൂട്ടിന് ആരെങ്കിലുമൊക്കെ ഉണ്ടോ എന്ന് അന്വേഷിക്കാനും പിണറായി മറന്നില്ല.

പ്രതികരണമാരാഞ്ഞ മാധ്യമപ്രവർത്തകരോട് ഗൗരിയമ്മക്ക് ഇനിയും ദീര്‍ഘകാലം പൊതുജനസേവനം ചെയ്യാന്‍ കഴിയട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
മുഖ്യമന്ത്രി എത്തുന്ന വിവരം അറിഞ്ഞ് വന്‍ജനക്കൂട്ടമാണ് ഗൗരിയമ്മയുടെ വീടിന് ചുറ്റം ഉണ്ടായത്.

 

Tags:    
News Summary - kerala ministers call on kr gowri amma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.