തിരുവനന്തപുരം: ജി.എസ്.ടിയുടെ മറവിൽ കച്ചവടക്കാർ അമിതലാഭമെടുക്കുന്നത് തടയാൻ കർശനസംവിധാനം ഏർപ്പെടുത്തുന്ന കാര്യം ജി.എസ്.ടി കൗൺസിലിൽ ഉന്നയിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിന് ധനമന്ത്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. ജി.എസ്.ടിയിലെ അവ്യക്തത വ്യാപാരികൾ മുതലെടുക്കുകയാണെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി.
ജി.എസ്.ടി പ്രാബല്യത്തിൽവന്ന് മൂന്ന്മാസം കഴിഞ്ഞെങ്കിലും നികുതിദായകരും ഉപഭോക്താക്കളും അങ്ങേയറ്റം പ്രയാസത്തിലാണെന്നും യോഗം വിലയിരുത്തി. ഫലപ്രദമായ സോഫ്റ്റ്വെയറിെൻറ അഭാവവും കച്ചവടക്കാർ മുതലെടുക്കുന്നു. വ്യാപാരികൾക്ക് നികുതി അടയ്ക്കുന്നതിനുള്ള സോഫ്റ്റ്വെയർ ഉണ്ടാക്കാൻ ഗുഡ്സ് ആൻഡ് സർവിസസ് ടാക്സ് നെറ്റ്്വർക് (ജി.എസ്.ടി.എൻ) എന്ന സ്വകാര്യ സ്ഥാപനത്തെയാണ് ഏൽപിച്ചിട്ടുള്ളത്. ഇൗ സംവിധാനം പൂർണമായിട്ടില്ല. ഇൗ സാഹചര്യത്തിൽ റിട്ടേൺ ഫയൽ ചെയ്യാൻ വൈകുന്നതിന് പിഴ ഈടാക്കരുതെന്ന് കേരളം ജി.എസ്.ടി കൗൺസിലിൽ ആവശ്യപ്പെടും.
പാവങ്ങളെ ബുദ്ധിമുട്ടിക്കുന്നതും സാമ്പത്തികവളർച്ചയെ പ്രതികൂലമായി ബാധിക്കുന്നതുമായ രീതിയിലാണ് ചില വസ്തുക്കൾക്ക് നികുതി. ഇൗ നിരക്കുകൾ യുക്തിസഹമാക്കണമെന്നും ആവശ്യപ്പെടും. സോഫ്റ്റ്വെയർ സംബന്ധമായ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഇൻഫോസിസിൽ നിന്ന് ഒരു സാങ്കേതിക ഓഫിസറെ കേരളത്തിൽ ജി.എസ്.ടി.എന്നിൽ നിയോഗിക്കണമെന്ന ആവശ്യവും ഉന്നയിക്കും. ജില്ല ഫെസിലിറ്റേഷൻ സെൻററുകൾവഴി വ്യാപാരികളുടെ സംശയങ്ങൾക്ക് മറുപടിനൽകുന്ന സംവിധാനം ശക്തിപ്പെടുത്തും.
ജി.എസ്.ടി ദാതാക്കളുടെ പരാതിപരിഹാര കേന്ദ്രമായി അക്ഷയ സെൻററുകൾ പ്രവർത്തിക്കും. ജി.എസ്.ടി വകുപ്പിെൻറ 180 സർക്കിളുകളിലും നികുതിദായകർക്ക് പരാതി രജിസ്റ്റർ ചെയ്യാം. റിട്ടേൺ ഫയൽ ചെയ്യുന്നതിന് നികുതിദായകരെ സഹായിക്കാൻ ജി.എസ്.ടി വകുപ്പ് സൗജന്യമായി അക്കൗണ്ടിങ് സോഫ്റ്റ്വെയർ ഉണ്ടാക്കിക്കൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.