ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിെൻറ ആശങ്ക ചൂണ്ടിക്കാട്ടി എം.പിമാരായ ബെന്നി ബഹന്നാൻ, അടൂർ പ്രകാശ് എന്നിവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഡീൻ കുര്യാക്കോസും സഭയിൽ വിഷയം ഉന്നയിച്ചു. കേരളത്തിന് സുരക്ഷ തമിഴ്നാടിന് വെള്ളം എന്ന മുദ്രാവാക്യം ഉയർത്തി കേരള എം.പിമാർ ചൊവ്വാഴ്ചയും സഭക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. ഇവർ പാർലമെൻറിനു പുറത്ത് പ്രകടനം നടത്തി. കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, ഡീൻ കുര്യാക്കോസ്, ആേൻറാ ആൻറണി, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, രാജ്മോഹൻ ഉണ്ണിത്താൻ, രമ്യ ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.
വിഷയത്തില്‍ കേരളത്തിെൻറ താൽപര്യങ്ങള് സംരക്ഷിക്കുന്നതിന് പ്രധാനമന്ത്രി ഇടപെടല്‍ ആവശ്യപ്പെട്ട് ജോസ് കെ. മാണി യും തോമസ് ചാഴികാടനും പാർലമെൻറ് കവാടത്തില്‍ ധര്‍ണ നടത്തി.
അഫ്സ്പ, യു.എ.പി.എ പോലുള്ള ക്രൂരനിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ , ഡോ.എം.പി. അസ്ദുസ്സമദ് സമദാനി, നവാസ് കനി എന്നിവർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
മുസഫർനഗറിൽ പത്താം ക്ലാസ് വിദ്യാർഥിനികളെ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തിയ ശേഷം പീഡിപ്പിച്ച സംഭവം അതിദാരുണമാണെന്നും വിഷയം ലോക്സഭ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി ലോക്സഭ സ്പീക്കർക്ക് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
അതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്നുവിടുന്ന തമിഴ്നാടിെൻറ നടപടിക്കെതിരെ സുപ്രീംകോടതി ഇടപെടൽ വേണമെന്ന് ആവശ്യം. ഡോ. ജോ ജോസഫ് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.