സംസ്​ഥാനത്ത്​ ഒമ്പത്​ സ്​ഥലങ്ങൾ കൂടി ഹോട്ട്​സ്​പോട്ടുകൾ

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഒമ്പത്​ സ്​ഥലങ്ങൾ കൂടി ഹോട്ട്​സ്​പോട്ടായി പ്രഖ്യാപിച്ചു. കണ്ണൂർ, പാലക്കാട്​ ജില്ലകളിൽ നാലുവീതവും കൊല്ലത്ത്​ ഒന്നുമാണ്​ പുതുതായി ഹോട്ട്​സ്​പോട്ടായി ​പ്രഖ്യാപിച്ചത്​. ഇതിൽ അഞ്ചിടങ്ങ ൾ ഹോട്ട്​സ്​പോട്ട്​ പരിധിയിൽനിന്ന്​ ഒഴിവാക്കുകയും​ ചെയ്​തു.

കണ്ണൂരിൽ പാനൂർ, മുഴപ്പിലങ്ങാട്​, ചപ്പാരപ്പടവ്​, മൊകേരി എന്നിവിടങ്ങളാണ്​ ഹോട്ട്​സ്​പോട്ടായി പ്രഖ്യാപിച്ചത്​. പാലക്കാട്​ ജില്ലയിൽ കുഴൽമന്ദം, വിളവൂർ, പുതുശേരി, പുതുപ്പരിയാരം എന്നിവിടങ്ങളും കൊല്ലം ജില്ലയി​ലെ കുളത്തൂപ്പുഴയുമാണ്​ ഹോട്ട്​​സ്​പോട്ടാക്കിയത്​.

ഹോട്ട്​സ്​പോട്ടായി പ്രഖ്യാപിച്ച തദ്ദേശ സ്വയം ഭരണ സ്​ഥാപനങ്ങൾ പൂർണമായി സീൽ ചെയ്​തതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹോട്ട്​സ്​പോട്ടല്ലാത്ത സ്​ഥലങ്ങളിലും ജനം അത്യാവശ്യ ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ള കണ്ണൂർ ജില്ലയിൽ ട്രിപ്പിൾ ലോക്ക്​ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇവിടെ ഹോട്ട്​സ്​പോട്ടുകൾ പൂർണമായി സീൽ ചെയ്​തു. നിയന്ത്രണങ്ങൾ കർശനമാക്കുന്നതിൻെറ ഭാഗമായി കൂടുതൽ ​പൊലീസിനെ വിന്യസിക്കുകയും ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - In Kerala Nine More Hotspots -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.