തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് സ്ഥലങ്ങൾ കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. കണ്ണൂർ, പാലക്കാട് ജില്ലകളിൽ നാലുവീതവും കൊല്ലത്ത് ഒന്നുമാണ് പുതുതായി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചത്. ഇതിൽ അഞ്ചിടങ്ങ ൾ ഹോട്ട്സ്പോട്ട് പരിധിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു.
കണ്ണൂരിൽ പാനൂർ, മുഴപ്പിലങ്ങാട്, ചപ്പാരപ്പ ടവ്, മൊകേരി എന്നിവിടങ്ങളാണ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയിൽ കുഴൽമന്ദം, വിളവൂർ, പുതുശേരി, പുതുപ്പരിയാരം എന്നിവിടങ്ങളും കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയുമാണ് ഹോട്ട്സ്പോട്ടാക്കിയത്.
ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പൂർണമായി സീൽ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹോട്ട്സ്പോട്ടല്ലാത്ത സ്ഥലങ്ങളിലും ജനം അത്യാവശ്യ ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും അവശ്യസാധനങ്ങൾ പരമാവധി ഹോം ഡെലിവറിയായി വാങ്ങാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള കണ്ണൂർ ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇവിടെ ഹോട്ട്സ്പോട്ടുകൾ പൂർണമായി സീൽ ചെയ്തു. നിയന്ത്രണങ്ങൾ കർശനമാക്കുന്നതിൻെറ ഭാഗമായി കൂടുതൽ പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.