യുക്രെയ്​നിൽനിന്നും എത്തുന്ന വിദ്യാർഥികളോട് സംസ്ഥാനത്തിന് അനാസ്ഥ -കെ. സുരേന്ദ്രൻ

ആലപ്പുഴ: യുക്രെയ്​നിൽനിന്ന് മടങ്ങിയെത്തുന്ന വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ വേണ്ട സഹായം ചെയ്യുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ എത്തുന്ന കുട്ടികളെ നാട്ടിൽ എത്തിക്കാൻ നടപടി സ്വീകരിക്കാത്തത് ഭരണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്‍റെ വികസനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ടുകൾ ചെലവഴിക്കാത്തതിനാൽ മാർച്ച് 31ന് ശേഷം ലാപ്സാകും. സംസ്ഥാനത്ത് ഭരണ സ്തംഭനമാണ്. കെ - റെയിൽ വിഷയത്തിൽ ബി.ജെ.പി സമരം ശക്തമാക്കാൻ തീരുമാനിച്ചതായും സുരേന്ദ്രൻ കുട്ടിച്ചേർത്തു. ബി.ജെ.പി നേതൃയോഗത്തിൽ ആലപ്പുഴയിൽ എത്തിയതായിരുന്നു സുരേന്ദ്രൻ.

Tags:    
News Summary - kerala not taking care of students arriving from Ukraine. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.