കേരളത്തിൽ 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ 152

തിരുവനന്തപുരം: സംസ്ഥാനത്ത് 45 പേര്‍ക്കു കൂടി ഒമിക്രോണ്‍. എറണാകുളം- 16, തിരുവനന്തപുരം- ഒമ്പത്, തൃശൂര്‍- ആറ്, പത്തനംതിട്ട- അഞ്ച് , ആലപ്പുഴ, കോഴിക്കോട്- മൂന്നു വീതം, മലപ്പുറം-രണ്ട്, വയനാട്-ഒന്ന് എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരണം. ഇതോടെ സംസ്ഥാനത്ത് ആകെ 152 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഞായറാഴ്ചയിലെ രോഗബാധിതരിൽ ഒമ്പതു പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 32 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. നാലു പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ മൂന്നുപേര്‍ക്കും തൃശൂരിലെ ഒരാള്‍ക്കും.

എറണാകുളത്ത് എട്ടുപേര്‍ യു.എ.ഇയില്‍നിന്നും മൂന്നുപേര്‍ ഖത്തറില്‍നിന്നും രണ്ടുപേര്‍ യു.കെയില്‍നിന്നും ഒരാള്‍ വീതം ഫ്രാന്‍സ്, ഫിലിപ്പീന്‍സ്, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്നും വന്നവരാണ്. തിരുവനന്തപുരത്തെ ഒമ്പതുപേരും യു.എ ഇയില്‍നിന്നെത്തിയവരാണ്. തൃശൂരിലെ മൂന്നുപേര്‍ യു.എ.ഇയില്‍നിന്നും ഒരാള്‍ സ്വീഡനില്‍നിന്നും എത്തിയതാണ്.

പത്തനംതിട്ടയില്‍ യു.എ.ഇയില്‍നിന്ന്​ രണ്ടുപേരും കസാഖ്​സ്​താന്‍, അയര്‍ലന്‍ഡ്, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്ന് ഒരാള്‍ വീതവും വന്നു. കോഴിക്കോട് ഒരാള്‍ വീതം യു.കെ, യുഗാണ്ട, യു​െക്രയ്​ന്‍ എന്നിവിടങ്ങളില്‍നിന്നും മലപ്പുറത്ത് രണ്ടുപേര്‍ യു.എ.ഇയില്‍നിന്നും, വയനാട് ഒരാള്‍ യു.എ.ഇയില്‍നിന്നും വന്നതാണ്.

സംസ്ഥാനത്തെ ആകെ 152 കേസുകളിൽ ഹൈറിസ്‌ക് രാജ്യങ്ങളില്‍നിന്ന്​ ആകെ 50 പേരും ലോറിസ്‌ക് രാജ്യങ്ങളില്‍നിന്ന്​ 84 പേരും എത്തിയിട്ടുണ്ട്. 18 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗബാധ.

Tags:    
News Summary - Kerala Omicron for 45 more; Total 152

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.