തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്ന സമരങ്ങളിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ഇതുവരെ പിൻവലിച്ചത് രണ്ട് കേസുകൾ മാത്രം. 835 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കുറുക്കോളി മെയ്തീെൻറ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഭ മറുപടി ഇപ്പോഴാണ് ലഭ്യമായത്. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സർക്കാർ കേസുകൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.
പൗരത്വ നിയമത്തിനെതിെര നിയമാനുസൃതം പ്രതിേഷധിച്ചവർക്കെതിെര കേസ് രജിസ്റ്റർ ചെയ്തിട്ടിെല്ലന്ന് മുഖ്യമന്ത്രി മറുപടിയിൽ വിശദീകരിച്ചു. ശബരിമല വിധി, പൗരത്വ നിയമം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന വിവിധ സംഭവങ്ങളിൽ ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ അനുമതി നൽകി ഉത്തരവിറക്കിയിരുന്നു.
കണ്ണൂർ സിറ്റി പരിധിയിലാണ് പിൻവലിച്ച രണ്ട് കേസുകൾ. പൊലീസ് ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ: തിരുവനന്തപുരം സിറ്റി 39, തിരുവനന്തപുരം റൂറൽ 47, കൊല്ലം സിറ്റി 15, കൊല്ലം റൂറൽ 29, പത്തനംതിട്ട 16, ആലപ്പുഴ 25, കോട്ടയം 26, ഇടുക്കി 17, എറണാകുളം സിറ്റി 17, റൂറൽ 38, തൃശൂർ സിറ്റി 66, റൂറൽ 20, പാലക്കാട് 85, മലപ്പുറം 93, കോഴിക്കോട് സിറ്റി 103, കോഴിക്കോട് റൂറൽ 103, വയനാട് 32, കണ്ണൂർ സിറ്റി 54, കണ്ണൂർ റൂറൽ 39, കാസർകോട് 18
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.