തിരുവനന്തപുരം: ഓൺലൈൻ വഴി കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളും ചൂഷ ണങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനും കേരള പൊലീസ് കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്സ് പ്ലോയിറ്റേഷൻ എന്നപേരിൽ ഒരു പ്രത്യേക സംഘത്തിന് കേരള പൊലീസ് രൂപം നൽകി. തിരുവനന്ത പുരം റേഞ്ച് ഐ.ജിയും സൈബർ ഡോം നോഡൽ ഓഫിസറുമായ മനോജ് എബ്രഹാമിനാണ് സ്പെഷൽ ടീമിെൻറ ചുമതല. കേരള പൊലീസ് ചൈൽഡ് െപ്രാട്ടക്ഷൻ നോഡൽ ഓഫിസറായ ൈക്രംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിെൻറ മേൽനോട്ടത്തിലാവും പ്രത്യേക സംഘത്തിെൻറ പ്രവർത്തനം.
ഓൺലൈൻ വഴി കുട്ടികൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് ഡിജിറ്റൽ സംവിധാനം സജ്ജീകരിക്കുക, ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് കുട്ടികളെ ചൂഷണം ചെയ്യുന്നത് കണ്ടെത്തുന്നതിനായി സൈബർ പേട്രാളിങ് നടത്തുക, അത്തരത്തിലുണ്ടാകുന്ന ചൂഷണം തടയുക, സൈബർ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുക, മാതാപിതാക്കൾ, അധ്യാപകർ, കുട്ടികൾ, സന്നദ്ധപ്രവർത്തകർ എന്നിവർക്ക് ബോധവത്കരണം നടത്തുക തുടങ്ങിയവയാണ് സംഘത്തിെൻറ പ്രധാന ഉത്തരവാദിത്തങ്ങൾ.
മലപ്പുറം ജില്ല പൊലീസ് മേധാവി പ്രദീഷ് കുമാർ, റെയിൽവേ പൊലീസ് സൂപ്രണ്ട് മെറിൻ ജോസഫ്, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി മുഹമ്മദ് ഷാഫി, പൊലീസ് െട്രയിനിങ് കോളജ് വൈസ് പ്രിൻസിപ്പൽ സുനിൽ കുമാർ എ.വി എന്നിവരുൾപ്പെടെ 13 പേർ സംഘത്തിൽ അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.