രാഷ്ട്രീയ കൊലപാതകങ്ങൾ: ക്രമസമാധാന നിലയിൽ ഗവര്‍ണര്‍ക്ക് ആശങ്ക

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ അടിക്കടി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരോട് വ്യാഴാഴ്ച രാജ്ഭവന്‍ വിശദീകരണം ചോദിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ട് ഉദ്യോഗസ്ഥരും വൈകീട്ട് നാലിന് രാജ്ഭവനിലത്തെി സംസ്ഥാനത്തെ ക്രമസമാധാനനിലയെപ്പറ്റി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി.

കൊലപാതകങ്ങളില്‍ വിലപ്പെട്ട ജീവനുകള്‍ നഷ്ടമാകുന്നതിലും കുടുംബങ്ങള്‍ തകരുന്നതിലുമുള്ള ആശങ്ക ഗവര്‍ണര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. രാഷ്ട്രീയഭേദമന്യേ, യഥാര്‍ഥ കുറ്റവാളികളെ കണ്ടത്തെി അറസ്റ്റ് ചെയ്യാനുള്ള ഊര്‍ജിതശ്രമങ്ങള്‍ നടക്കുകയാണെന്ന് പൊലീസ് മേധാവിയും ആഭ്യന്തര സെക്രട്ടറിയും ഗവര്‍ണര്‍ക്ക് മറുപടി നല്‍കി. കണ്ണൂരില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷാവസ്ഥയെക്കുറിച്ച് ഗവര്‍ണര്‍ക്ക് ലഭിച്ച ഒരു പരാതിയിന്മേല്‍ നടപടിയെടുത്തുവരുകയാണെന്ന് മുഖ്യമന്ത്രി സെപ്റ്റംബര്‍ 26ന് അറിയിച്ചിരുന്നു. ബി.ജെ.പി എം.പിമാരുടെ സംഘമാണ് പരാതി നല്‍കിയത്. ഇത് രാജ്ഭവന്‍ സര്‍ക്കാറിന്‍െറ വിശദീകരണത്തിന് കൈമാറിയിരുന്നു.

രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും രമ്യവും അക്രമരഹിതവുമായി പരിഹരിക്കേണ്ടതിന്‍െറ പ്രാധാന്യത്തെക്കുറിച്ച് പ്രാദേശിക ഘടകങ്ങളെയും പ്രവര്‍ത്തകരെയും പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ബോധ്യപ്പെടുത്തണമെന്ന് ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സംഘര്‍ഷം നടക്കുന്ന സ്ഥലങ്ങളില്‍ ക്രമസമാധാനം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ എല്ലാ രാഷ്ട്രീയകക്ഷികളും മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

Tags:    
News Summary - kerala political murder governor p sathasivam expresses concern

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.