ഷൊർണൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ട്രെയിനുകളിൽ പ്രത്യേകം തയാറാക്കിയ ഐസൊലേഷൻ കോച്ചുകൾ വീണ്ടും പാസഞ്ചർ കോച്ചുകളാക്കുന്നു. റെയിൽവേ ബോർഡ് നിർദേശപ്രകാരം നിലവിലുള്ള ഐസൊലേഷൻ കോച്ചുകളിൽ പകുതിയെണ്ണമാണ് സാധാരണ യാത്രക്കുള്ളതാക്കി മാറ്റുന്നത്. വൈകാതെ പൂർണമായും പാസഞ്ചർ കോച്ചുകളാക്കും.
ഷൊർണൂരിലും മംഗളൂരുവിലുമായി ഇത്തരത്തിലുള്ള 14 കോച്ചുകളാണ് ആദ്യഘട്ടത്തിൽ പാസഞ്ചർ കോച്ചുകളാക്കുന്നത്. ഷൊർണൂരിൽ 12ഉം മംഗളൂരുവിൽ 15ഉം എണ്ണമാണ് ഐസൊലേഷൻ കോച്ചുകളാക്കി മാറ്റിയിരുന്നത്. നിലവിലെ സാഹചര്യത്തിൽ ഐസൊലേഷൻ കോച്ചുകൾ ഉപയോഗിക്കേണ്ടി വരില്ലെന്ന നിഗമനത്തിലാണ് റെയിൽവേ. ശ്രമിക് ട്രെയിനുകൾ കൂടുതൽ ഓടിക്കേണ്ടി വന്നതിനാലാണ് പുതിയ തീരുമാനം. റെയിൽവേ മെക്കാനിക്കൽ, ഇലക്ട്രിക്കൽ വിഭാഗങ്ങൾ യുദ്ധകാലാടിസ്ഥാനത്തിലാണ് നാലുദിവസം കൊണ്ട് ഏപ്രിൽ ആദ്യവാരം പ്രത്യേക കോച്ചുകൾ തയാറാക്കിയത്. പാലക്കാട് ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിലായി 32 കോച്ചുകളും തിരുവനന്തപുരം ഡിവിഷനിൽ 60 കോച്ചുകളുമാണ് തയാറാക്കിനിർത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.