മലപ്പുറം: കോഴിക്കോട് പുതിയ വിമാനത്താവളമെന്ന കേന്ദ്ര ആവശ്യം ഇന്ന് കരിപ്പൂരിൽ ചേർന്ന യോഗം തള്ളി. കരിപ്പൂരിൽ റൺവേ വികസനം നടത്തണമെന്നും വലിയ വിമാനങ്ങൾ അടിയന്തിരമായി പുന:സ്ഥാപിക്കണമെന്നും യോഗം ആവശ്യപെട്ടു. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, അബ്ദു റഹ്മാൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
നേരത്തെ നിർത്തിവെച്ച വലിയ വിമാനങ്ങളുടെ സർവീസ് കരിപ്പൂരിൽ ഉടൻ പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. കരിപ്പൂരിലെ വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിയ നടപടി ഇല്ലാത്ത സുരക്ഷ പ്രശ്നങ്ങളുന്നയിച്ച് നീണ്ടികൊണ്ടു പോകുന്നതിന് പിറകിൽ ദുരൂഹമായി താൽപര്യങ്ങളുണ്ടെന്ന ആക്ഷേപവും ശക്തമാണ്. മറ്റു സ്വകാര്യ വിമാനതാവളങ്ങൾക്ക് ഗുണകരമാകാനാണ് കരിപ്പൂരിലെ വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിയതെന്നതാണ് ശക്തമായ വിമർശനം.
ഇതിനിടയിലാണ് കോഴിക്കോട് പുതിയ വിമാനതാവളമെന്ന ആവശ്യം കേന്ദ്രം ഉന്നയിച്ചത്. കരിപ്പൂരിന് തകർക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.