representational image

പാസഞ്ചർ ട്രെയിൻ പുനരാരംഭിക്കാൻ കേരളം കത്തയച്ചു, പ്രതികരിക്കാതെ റെയിൽവേ

കൊച്ചി: കോവിഡ്​ വ്യാപ​നത്തെത്തുടർന്ന്​ സംസ്ഥാനത്ത്​ നിർത്തിവെച്ച പാസഞ്ചർ, മെമു ട്രെയിൻ സർവീസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട്​ കേരളം ​റെയിൽവേ അധികൃതർക്ക്​ കത്തയച്ചു. എന്നാൽ കേരളത്തിന്‍റെ ആവശ്യത്തോട്​ റെയിൽവേ പ്രതികരിച്ചിട്ടില്ല.

​ജനുവരി 9ാം​ തീയ്യതി ഗതാഗത വകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ അയച്ച കത്തിൽ റിസർവ്​ഡ്​ അല്ലാത്ത ട്രെയിനുകൾ ഓടിക്കണമെന്നായിരുന്നു പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്​. എന്നാൽ കേരളം ആവശ്യപ്പെടാത്തതുകൊണ്ടാണ്​ പാസഞ്ചർ, മെമു ​സർവീസുകൾ പുനരാരംഭിക്കാത്തതെന്ന ന്യായമാണ്​ റെയിൽവേ ഇത്രയും ദിവസം പറഞ്ഞുകൊണ്ടിരുന്നത്​.

സംസ്ഥാനത്തിന്‍റെ കത്ത്​ റെയിൽവേ ബോർഡിലേക്ക്​ പോയതിനാൽ ഇനി തീരുമാനമെടുക്കേണ്ടത്​ റെയിൽവേയുടെ ഉന്നത അധികൃതരാണ്​. സാമൂഹിക അകലം പാലിച്ചു ട്രെയിനുകളോടിക്കാമെന്നിരിക്കേ റെയിൽവേ അധികൃതർ ഇനിയും ജനങ്ങളെ ബുദ്ധിമുട്ടിലാക്കരുതെന്ന്​ റെയിൽവേ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.