അ​ഞ്ച​ല മാ​താ​വ്​ റ​ഹീ​ന, ഗു​രു ക​ലാ​മ​ണ്ഡ​ലം സം​ഗീ​ത ടീ​ച്ച​ർ, അ​ധ്യാ​പ​ക​രാ​യ കെ.​വി. വി​ജി, സി.​എ​ച്ച്. അ​ബ്ബാ​സ് എ​ന്നി​വ​ർ​ക്കൊ​പ്പം

മതമൈത്രിയാണീ അഞ്ചല മുദ്ര...

കൊ​ല്ലം: മ​ത​മൈ​ത്രി​യും മാ​ന​വി​ക​ത​യു​മാ​ണ്​ അ​ഞ്ച​ല​യു​ടെ ക​ലാ​മു​ദ്ര. അ​താ​ണ് മു​സ്​​ലിം കു​ടും​ബ​ത്തി​ൽ ജ​നി​ച്ച അ​ഞ്ച​ല ഹൈ​ന്ദ​വ പു​രാ​ണ​ത്തി​ലെ കം​സ​വ​ധം ന​ങ്ങ്യാ​ർ​കൂ​ത്തി​ലൂ​ടെ അ​ര​ങ്ങി​ലെ​ത്തി​ച്ച​ത്. മാ​താ​വ്​ റ​ഹീ​ന മ​ക​ളു​ടെ ഇ​ഷ്ട​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി ഒ​പ്പം നി​ന്ന​തോ​ടെ മ​ല​പ്പു​റം പോ​ട്ടൂ​ർ മോ​ഡേ​ൺ എ​ച്ച്.​എ​സ്.​എ​സി​ലെ ഈ ​വി​ദ്യാ​ർ​ഥി ക​ലോ​ത്സ​വ​ത്തി​ൽ മു​ഖാ​ഭി​ന​യ​വും മു​ദ്രാ​ഭി​ന​യ​വും പ​ക​ർ​ന്നാ​ടി തി​ള​ങ്ങി.

കു​ട്ടി​ക്കാ​ല​ത്ത് ടി.​വി​യി​ൽ കൈ​ലാ​സം സീ​രി​യ​ൽ ക​ണ്ട് അ​തി​ലെ ശി​വ​താ​ണ്ഡ​വം ഇ​ഷ്ട​മാ​യ​തോ​ടെ​യാ​ണ് അ​ഞ്ച​ല നൃ​ത്ത​രം​ഗ​ത്തേ​ക്ക് ചു​വ​ടു​വെ​ച്ച​ത്. നാ​ടോ​ടി​നൃ​ത്ത​ത്തി​ലാ​യി​രു​ന്നു തു​ട​ക്കം. കേ​ര​ള ന​ട​ന​ത്തി​ലും നാ​ടോ​ടി​നൃ​ത്ത​ത്തി​ലും ഇ​ത്ത​വ​ണ ജി​ല്ല വ​രെ​യെ​ത്തി. ഹൈ​സ്കൂ​ൾ വി​ഭാ​ഗം ന​ങ്ങ്യാ​ർ​കൂ​ത്തി​ൽ ജി​ല്ല​യി​ൽ ഒ​ന്നാ​മ​താ​യി കൊ​ല്ല​ത്തേ​ക്കും വ​ണ്ടി​ക​യ​റി. ഇ​ത്ത​വ​ണ​യും സ്കൂ​ൾ അ​ധി​കൃ​ത​ർ പ​ത്തോ​ളം പേ​രെ പ​രി​ശീ​ല​ക​യാ​യ ക​ലാ​മ​ണ്ഡ​ലം സം​ഗീ​ത ടീ​ച്ച​റെ ഏ​ൽ​പി​ച്ചു​വെ​ങ്കി​ലും, പ്ര​തി​ഭ ക​ണ്ട് ടീ​ച്ച​ർ അ​ഞ്ച​ല​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. സാ​മ്പ​ത്തി​ക​പ്ര​ശ്ന​മ​ട​ക്കം മാ​താ​വ്​ റ​ഹീ​ന​യെ അ​ല​ട്ടി​യെ​ങ്കി​ലും സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​യ സി.​എ​ച്ച്. അ​ബ്ബാ​സി​ന്റെ​യും കെ.​വി. വി​ജി​യു​ടെ​യും പൂ​ർ​ണ​പി​ന്തു​ണ​യി​ൽ പ്ര​തി​സ​ന്ധി​ക​ൾ വ​ഴി​മാ​റി.

കം​സ​നെ കൊ​ല്ലാ​ൻ കൃ​ഷ്ണ​ൻ ഭൂ​മി​യി​ൽ ജ​നി​ച്ചു എ​ന്ന​റി​യു​മ്പോ​ൾ മ​ധു​ര നി​വാ​സി​ക​ളു​ടെ മു​ഖ​ത്തെ രൗ​ദ്രം, ശ്യം​ഗാ​രം, വീ​രം, ക​രു​ണം, ഭ​യം എ​ന്നീ ഭാ​വ​ങ്ങ​ളാ​ണ് ഇ​രു​പ​ത് മി​നി​റ്റി​ലെ പ​ക​ർ​ന്നാ​ട്ട​ത്തി​ൽ അ​ഞ്ച​ല അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്. ഭാ​വി​യി​ൽ ഡോ​ക്ട​റാ​വാ​നും ക​ലാ​രം​ഗ​ത്ത് ചു​വ​ടു​റ​പ്പി​ക്കാ​നു​മാ​ണ് ഈ ​ഒ​മ്പ​താം ക്ലാ​സു​കാ​രി​യു​ടെ ആ​ഗ്ര​ഹം.

Tags:    
News Summary - Kerala School kalolsavam 2024 anjala nangyarkoothu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.