കൊല്ലം: എത്ര തന്നെ നന്നായി ജീവിക്കാൻ ശ്രമിച്ചാലും ട്രാൻസ്ജെൻഡർ വിഭാഗം സമൂഹത്തിന്‍റെ കണ്ണിൽ മോശക്കാരാണ്. മറ്റു മനുഷ്യരെപ്പോലെ ജീവിക്കാൻ അർഹതയില്ലാത്തവർ! ട്രാൻസ്ജെൻഡർ സമൂഹത്തിന്‍റെ നോവുകളും നിരാശകളുമാണ് തൃശൂർ പേരാമംഗലം എസ്.ഡി.വി.എച്ച്.എസ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി വി.ബി. ശ്രീലക്ഷ്മി നാടോടി നൃത്തത്തിൽ അവതരിപ്പിച്ചത്.
പഠിച്ച് ഉന്നതിയിലെത്തിയിട്ടും പഴികളുമായി വിടാതെ പിന്തുടരുന്ന സമൂഹത്തിനുമുന്നിൽ തോറ്റുപോകുന്ന ട്രാൻസ്ജെൻഡറിന്റെ കഥയാണ് ശ്രീലക്ഷ്മി പറഞ്ഞത്. ഇവരും മനുഷ്യരാണ് എന്നും നമ്മെ ഓർമിപ്പിക്കുന്നു. കേട്ടറിഞ്ഞ സമകാലീന കഥകളാണ് ഇത്തരമൊരു നൃത്തം അഭ്യസിപ്പിക്കാൻ അധ്യാപിക ശാലിനി ജിജോയെ പ്രേരിപ്പിച്ചത്. സുരേഷ് നടുവത്ത് ആണ് പാട്ട് എഴുതിയത്. കോടതി അപ്പീൽ വഴിയാണ് ശ്രീലക്ഷ്മി മത്സരിച്ചത്. ബിജു-ഷൈനി ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.