സ്കൂൾ കലോത്സവ നഗരിയിൽ 'മാധ്യമം' സ്റ്റാൾ റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു. ചിന്നൂസ് ഫാഷൻ ജ്വല്ലറി മാനേജിങ് ഡയറക്ടർ ഒ. അബ്ദുൽ മുത്തലിഫ്, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബീമാക്സ് അക്കാദമി മാനേജിങ് ഡയറക്ടർ ഷാൻ ഷൗക്കത്ത്, 'മാധ്യമം' സർക്കുലേഷൻ മാനേജർ ടി.ടി. അബ്ദുനാസർ, മാധ്യമം ബിസിനസ് ഡെവലപ്മെൻറ് ഓഫിസർ നവാസ് വരവിള, ഹാരിസ്, ഏരിയ ഫീൽഡ് കോർഡിനേറ്റർ കരുവ ഇല്യാസ് എന്നിവർ സമീപം 

കലോത്സവ ആവേശത്തിനൊപ്പം 'മാധ്യമ'വും; മാധ്യമം സ്റ്റാൾ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു

കൊല്ലം: 62ാമത് കേരള സ്കൂൾ കലോത്സവത്തിന് പകിട്ടേകി കലോത്സവ നഗരിയിൽ 'മാധ്യമം' സ്റ്റാൾ റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ചിന്നൂസ് ഫാഷൻ ജ്വല്ലറി മാനേജിങ് ഡയറക്ടർ ഒ. അബ്ദുൽ മുത്തലിഫ്, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബീമാക്സ് അക്കാദമി മാനേജിങ് ഡയറക്ടർ ഷാൻ ഷൗക്കത്ത്, 'മാധ്യമം' സർക്കുലേഷൻ മാനേജർ ടി.ടി. അബ്ദുനാസർ, മാധ്യമം ബിസിനസ് ഡെവലപ്മെൻറ് ഓഫിസർ നവാസ് വരവിള എന്നിവർ പങ്കെടുത്തു.

കലോത്സവ നഗരിയിലെ പ്രധാന വേദിക്ക് സമീപത്തെ 'മാധ്യമം' സ്റ്റാളിൽ ആകർഷകമായ മത്സരങ്ങളാണ് നടക്കുന്നത്. 'മാധ്യമം' വെളിച്ചം പ്രശ്നോത്തരി, സ്പോട്ട് ഫോട്ടോ അടിക്കുറിപ്പ് മത്സരം, മൈലാഞ്ചി കൊണ്ട് 'മാധ്യമം' ലോഗോ, ഷൂട്ടൗട്ട്, ഭാഗ്യക്കുടം തുടങ്ങി വൈവിധ്യങ്ങളായ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

വിജയികൾക്ക് ചിന്നൂസ് ഫാഷൻ ജ്വല്ലറി നൽകുന്ന ആകർഷകമായ സമ്മാനങ്ങളും നൽകുന്നു. കൂടാതെ 'മാധ്യമം' പ്രസിദ്ധീകരണങ്ങളായ 'മാധ്യമം' ബുക്സ്, 'മാധ്യമം' ആഴ്ചപ്പതിപ്പ്, കുടുംബം മാസിക, ഡയറി, കലണ്ടർ വില്പനക്ക് സ്റ്റാളിൽ ലഭ്യമാണ്. 

Tags:    
News Summary - kerala school kalolsavam 2024 madhyamam stall inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.