?????? ???

കേരള ഷോളയാർ ഡാം തുറക്കുന്നു

തൃശൂർ: ജലനിരപ്പ് 2662.75 മീറ്ററായതിനെ തുടർന്ന് കേരള ഷോളയാർ ഡാം തുറക്കുന്നു. ഡാമിന്‍റെ ഒന്നാം നമ്പർ റേഡിയൽ ഗേറ്റ് ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ഒരടി തുറക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഇതോടെ 25 ക്യുമെക്‌സ് ജലം പെരിങ്ങൽക്കുത്ത് ഡാമിലേക്ക് ഒഴുകും.

ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്ന ഡാമിന്‍റെ ഫുൾ റിസർവോയർ ലെവൽ 2663 അടിയാണ്. ബുധനാഴ്ച ഉച്ച മൂന്ന് മണിക്ക് ഡാമിൽ സംഭരണ ശേഷിയുടെ 99.50 ശതമാനം വെള്ളമുണ്ട്. ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് നേരിയ മഴയാണ് പെയ്യുന്നത്.

പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് വ്യാഴാഴ്ച ഉച്ച മൂന്നിന് 423.80 മീറ്ററാണ്. സംഭരണ ശേഷിയുടെ 98.09 % വെള്ളം. ക്രസ്റ്റ് ഗേറ്റുകൾ വഴി വെള്ള ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നു. 424 മീറ്ററാണ് ഡാമിന്‍റെ ഫുൾ റിസർവോയർ ലെവൽ. ചാലക്കുടി പുഴയോരത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.