തിരുവനന്തപുരം: റോജി.എം. ജോൺ എം.എൽ.എക്ക് സ്പീക്കറുടെ വിമർശനം. മറ്റംഗങ്ങളെ പോലെയല്ല റോജിയുടെ സംസാരമെന്ന് സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. റോജി എപ്പോഴും വേറൊരു ഭാഷ ഉപയോഗിക്കുന്നുണ്ടെന്നും അത് ശരിയല്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഉപചോദ്യം അനുവദിക്കുന്നതിൽ സ്പീക്കര്‍ പക്ഷപാതം കാണിക്കുന്നു എന്ന റോജിയുടെ വിമര്‍ശനത്തിന് മറുപടി നൽകുകയായിരുന്നു സ്പീക്കർ.
എല്ലാവർക്കും പരിഗണന നൽകുന്നുണ്ട്, പക്ഷപാതം കാണിക്കാറില്ല. പ്രതിപക്ഷ നേതാവ്, മുതിർന്ന നേതാക്കൾ, ചെറുപ്പക്കാർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകാറുണ്ടെന്നും സ്പീക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.