കേരള തനിമകൾ തൊട്ടറിഞ്ഞ് പട്ടികവർഗ യുവജന സംഘം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നെഹ്റു യുവ കേന്ദ്രയും ചേർന്ന് സംഘടിപ്പിക്കുന്ന പട്ടികവർഗ യുവജന സാംസ്കാരിക പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ യുവതി യുവാക്കൾ ഇന്നലെ കേരള നിയമ സഭ, തുമ്പ വി.എസ്.എസ്.സി പള്ളിപ്പുറം സി.അർ.പി.എഫ് എന്നിവ സന്ദർശിച്ചു. ഇന്ന് കാഴചബംഗ്ലാവും മ്യുസിയവും കണ്ട ശേഷം കോവളം ബീചിലെ സൗന്ദര്യം ആവോളം ആസ്വദിച്ചു.

ആദിവാസി മേഖലകളിൽ നിന്ന് വന്നവർക്ക് കടലും തിരമാലകളും ആവേശമായി. നാളെ രാവിലെ 10ന് കേന്ദ്രമന്ത്രി വി .മുരളീധരൻ സംഘത്തെ അഭിസംബോധന ചെയ്യും. മൂന്നിന് മന്ത്രി കെ.രാധാകൃഷ്ണൻ സമാപന സമ്മേളനംഉദ്‌ഘാടനം ചെയും. വൈകീട്ട് ആറിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ സംഘങ്ങൾക്ക് ചായ സൽക്കാരം ഒരുക്കിയിട്ടുണ്ട്.

ഒഡിഷ, ഝാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിലെ പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലെ 200 യുവതി യുവാക്കളാണ് ആഴ്‌ച നീണ്ടു നിൽക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. ഇവരോടൊപ്പം സി.ആർ.പി.എഫ്, ബി എസ്.എഫ്, എസ്.എസ്. ബി എന്നിവയിലെ 20 ഉദ്യോഗസ്ഥർ സംഘത്തെ അനുഗമിക്കുന്നു. രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസിലാക്കാനും വിധ്വoശകപ്രവർത്തങ്ങളിൽ പങ്കാളികളാവാതെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഉദ്ദേശിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ സഹകരണത്തോടെ നെഹ്റു യുവ കേന്ദ്ര പരിപാടി സംഘടിപ്പിച്ചത്.

Tags:    
News Summary - Kerala Tanimakal Totarinij Scheduled Tribe Youth Group in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.